Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിമോൺ ബൈൽസ് തിരിച്ചെത്തുന്നു, ബാലൻസ് ബീം ഫൈനലിൽ മത്സരിക്കും

സിമോൺ ബൈൽസ് തിരിച്ചെത്തുന്നു, ബാലൻസ് ബീം ഫൈനലിൽ മത്സരിക്കും
, തിങ്കള്‍, 2 ഓഗസ്റ്റ് 2021 (16:55 IST)
മാനസിക സമ്മർദ്ദത്തെ തുടർന്ന് ഒളിമ്പിക്‌സ് മത്സരങ്ങളിൽ നിന്ന് മാറി നിന്ന അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് സൂപ്പർ താരം സിമോൺ ബൈൽസ് മടങ്ങിയെത്തുന്നു. ജിംനാസ്റ്റിക്‌സിൽ ഇനി ബാക്കിയുള്ള ബീം ഫൈനൽ മത്സരത്തിലാകും സിമോൺ ബൈൽസ് മത്സരിക്കുക. അമേരിക്കൻ ടീം തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
 
നിലവിൽ ജിംനാസ്റ്റിക്‌സിലെ ലോകത്തെ തന്നെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെടുന്ന ബൈൽസ് ടീം ഫൈനൽ, ഓൾ എറൗണ്ട് മത്സരങ്ങളിൽ നിന്നടക്കം മൂന്ന് ഫൈനലുകളിൽ നിന്നും പിൻമാറിയിരുന്നു.. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്നും. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചിരുന്നു.
 
മാനസികാരോഗ്യത്തിന് മുൻഗണന നൽകാനുള്ള സിമോൺ ബൈൽസിന്റെ തീരുമാനത്തെ കയ്യടികളോടെയായിരുന്നു കായികലോകം വരവേറ്റത്.  2013നുശേഷം ജിംനാസ്റ്റിക്‌സ് വിഭാഗത്തിൽ പതിനാലു മെഡലുകളിലും പത്തെണ്ണവും സ്വന്തമാക്കിയത് ബൈൽസ് ആയിരുന്നു. കഴിഞ്ഞ ഒളിമ്പിക്‌സിൽ നാല് സ്വർണവും ബൈൽസ് സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെമിയിലേക്കുള്ള തയ്യാറെടുപ്പ് എന്താണ്? ഞങ്ങൾ ഈ വിജയം ഒന്ന് ആസ്വദിച്ചോട്ടെയെന്ന് ഹോക്കി കോച്ച്