Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോക്യോ ഒളിമ്പിക്‌സ്: ബോക്‌സിങ്ങിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ, മേരികോം പ്രീ ക്വാർട്ടറിൽ പുറത്ത്

ടോക്യോ ഒളിമ്പിക്‌സ്: ബോക്‌സിങ്ങിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ, മേരികോം പ്രീ ക്വാർട്ടറിൽ പുറത്ത്
, വ്യാഴം, 29 ജൂലൈ 2021 (16:13 IST)
ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് മേരികോമിന്റെ തോൽവി. അത്യന്തം ആവേശകരമായ മത്സരത്തിൽ 3-2നായിരുന്നു മേരികോമിന്റെ തോൽവി. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.
 
ആറ് വട്ടം ലോകചാമ്പ്യനും .2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡൽ ജേതാവുമായ മേരികോമിന്റെ മറ്റൊരു ഒളിമ്പിക്‌സ് മോഹം കൂടിയാണ് ഇന്ന് ടോക്യോയിലെ ഇടിക്കൂട്ടിൽ പൊലിഞ്ഞത്. അമ്മയായ ശേഷം റിങ്ങിലെത്തി നേട്ടങ്ങൾ കൊയ്‌ത് രാജ്യത്തെ മാത്രമല്ല ലോകമെങ്ങുമുള്ള പെൺകുട്ടികൾക്ക് പ്രചോദനം നൽകിയ കായിക താരമാണ് മേരികോം.
 
നേരത്തെ ഇന്ത്യയുടെ തീഷ് കുമാറും പൂജാ റാണിയും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ബോക്‌സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഇന്നു രാവിലെ നടന്ന പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിൽ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്താണ് സതീഷ് ക്വാർട്ടർ മത്സരങ്ങൾക്ക് യോഗ്യത നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവ്‌ദീപ് ‌സെയ്‌നിയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമി‌ൽ ഇന്ന് കളിക്കാനിറങ്ങുക മൂന്ന് മലയാളി താരങ്ങൾ?