ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരമായി ജപ്പാന്റെ നവോമി ഒസാക്ക. അമേരിക്കയുടെ ഇതിഹാസ ടെന്നീസ് തരമായ സെറീന വില്ല്യംസിനെ പിന്നിലാക്കിയാണ് ഒസാക്കയുടെ കുതിപ്പ്.
ഫോർബ്സ് മാഗസിന്റെ കണക്കുപ്രകാരം കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ സമ്മാനത്തുകയിലൂടെയും പരസ്യത്തിലൂടെയുമായി 283 കോറ്റി രൂപയാണ് ഒസാക്ക സമ്പാദിച്ചത്. രണ്ടാം സ്ഥനത്തുള്ള സെറീനയേക്കൾ 11 കോടി രൂപയാണ് 22 കാരിയായ ഒസാക്കയുടെ സമ്പാദ്യം.ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലമെന്ന 2015ൽ റഷ്യയുടെ മരിയ ഷറപ്പോവ സ്ഥാപിച്ച 226 കോടിയുടെ റെക്കോഡും ഒസാക്കയും സെറീനയും മറികടന്നു.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 കായികതാരങ്ങളുടെ പട്ടികയിൽ 29-ാം സ്ഥാനത്താണ് ഒസാക്ക. 1990 മുതലാണ് ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന വനിതാ താരങ്ങളുടെ പട്ടിക ഫോർബ്സ് തയ്യാറാക്കാൻ തുടങ്ങിയത്.