ലൂസേഴ്സ് ഫൈനലില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രിട്ടന് ഇന്ത്യയെ തോല്‍പ്പിച്ചത്. 3-2 ന് ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയത്. അവസാന ക്വാര്‍ട്ടറിലാണ് ബ്രിട്ടന്റെ വിജയഗോള്‍ പിറന്നത്. ബ്രിട്ടന് വേണ്ടി സിയാന് റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്ട്സണ് എന്നിവര്‍ സ്കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.#WATCH | Indian Women's hockey team breaks down during telephonic conversation with Prime Minister Narendra Modi. He appreciates them for their performance at #Tokyo2020 pic.twitter.com/n2eWP9Omzj
— ANI (@ANI) August 6, 2021