കേരളത്തിന് അഭിമാനമായി പി യു ചിത്ര; ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

വ്യാഴം, 25 ഏപ്രില്‍ 2019 (12:20 IST)
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ മലയാളി താരം പി യു ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റ് വെള്ളിമെഡല്‍ നേടി.
 
2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. നേരത്തെ വനിതകളുടെ 800 മീറ്ററില്‍ ഗോമതി മാരിമുത്തുവും ഷോട്ട്പുട്ടില്‍ തേജ് ബഹാദൂറും സ്വര്‍ണം നേടിയിരുന്നു. ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി.
 
നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ സരിതാ ബെനും വെങ്കലം നേടിയിരുന്നു. നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളികൂടിയായ എംപി ജാബിര്‍, പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ശിവപാല്‍ യാദവ് എന്നിവരും വെങ്കലം നേടി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 25 പന്തിൽ സെഞ്ച്വറി, ഓവറിൽ 6 സിക്സർ; താരമായി മുൻസി!