Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്ക് പെട്രോളും ഡീസലും ഫ്രീ ! ഓഫര്‍ പരിമിത കാലത്തേക്ക്

ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്ക് പെട്രോളും ഡീസലും ഫ്രീ ! ഓഫര്‍ പരിമിത കാലത്തേക്ക്
, വ്യാഴം, 12 ഓഗസ്റ്റ് 2021 (14:02 IST)
ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിനോടുള്ള ബഹുമാനാര്‍ത്ഥം പെട്രോളും ഡീസലും സൗജന്യമായി നല്‍കുമെന്ന് പെട്രോള്‍ പമ്പ് ഉടമ. പേര് ശ്രീജേഷ് എന്നാണെങ്കില്‍ ഈ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും ഡീസലും കിട്ടും. തിരുവനന്തപുരം കാഞ്ഞിരപ്പാറയിലെ ഹരേ കൃഷ്ണ ഫ്യൂവല്‍സാണ് വളരെ വ്യത്യസ്തമായ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പേര് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് പമ്പില്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് സൗജന്യമായി ഇന്ധനം നല്‍കുക. ഓഗസ്റ്റ് 31 വരെ ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്ക് ഈ ഓഫര്‍ ലഭിക്കുക. ഓഗസ്റ്റ് 11 മുതലാണ് ഈ ഓഫര്‍ ആരംഭിച്ചത്. 101 രൂപയുടെ പെട്രോളും ഡീസലുമാണ് രാജേഷ് എന്ന് പേരുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സേവ് ഇല്ലായിരുന്നെങ്കിൽ ഞാൻ എല്ലാ പഴിയും കേട്ട് ക്രൂശിക്കപ്പെടുമായിരുന്നു: ശ്രീജേഷ്