Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 7 January 2025
webdunia

വിനേഷ് നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്, ഓരോ ഇന്ത്യക്കാരനും പ്രചോദനം: അയോഗ്യയാക്കപ്പെട്ട താരത്തെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

വിനേഷ് നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ്,  ഓരോ ഇന്ത്യക്കാരനും പ്രചോദനം: അയോഗ്യയാക്കപ്പെട്ട താരത്തെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

അഭിറാം മനോഹർ

, ബുധന്‍, 7 ഓഗസ്റ്റ് 2024 (13:44 IST)
പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തില്‍ ഫൈനലില്‍ കടന്നതിന് ശേഷം ഭാര പരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗാട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി താരത്തെ ആശ്വസിപ്പിച്ചത്. ചാമ്പ്യന്മാരുടെ കൂട്ടത്തിലെ ചാമ്പ്യനാണ് താങ്കളെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനവും പ്രചോദനവുമാണ് വിനേഷെന്നും മോദി കുറിച്ചു.
 
ഇന്നത്തെ സംഭവം വിഷമിപ്പിക്കുന്നതാണ്. ഞാന്‍ അനുഭവിക്കുന്ന നിരാശ എത്രമാത്രമെന്ന് ബോധ്യപ്പെടുത്താന്‍ വാക്കുകള്‍ സഹായിക്കുമെന്ന് കരുതുന്നു. അതേസമയം നിങ്ങള്‍ ഉറച്ച നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമാണ്. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vinesh Phogat: ഒളിമ്പിക്സിൽ അപ്രതീക്ഷിത തിരിച്ചടി, ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു, മെഡൽ നഷ്ടമാകും