വനിതാ വിഭാഗം ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ പ്രതീക്ഷ കൂടി. 75 കിലോ ഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പൂജ റാണി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് പൂജ. ഒരു വിജയം മാത്രമാണ് പൂജയ്ക്ക് ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിക്കാൻ ആവശ്യമയിട്ടുള്ളത്.
ആള്‍ജീരിയയുടെ ഇച്ച്രാക്ക് ചെയ്ബിനെ (5-0)ന് തകർത്തുകൊണ്ടായിരുന്നു പൂജ റാണിയുടെ വിജയം. നിലവിലെ ഏഷ്യൻ ചാമ്പ്യൻ കൂടിയാണ് ഈ ഹരിയാനക്കാരി. ശനിയാഴ്‌ച്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ചൈനയുടെ ലി കിയാനാണ് പൂജയുടെ എതിരാളി.
നേരത്തെ 69 കിലോ ഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. വെറ്ററന്‍ താരം മേരി കോം 51 കിലോ ഗ്രാ വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറിലുണ്ട്. മറ്റൊരു വനിതാ താരമായ സിമ്രാൻ കിത് കൗറിന് വെള്ളിയാഴ്‌ച്ച മത്സരമുണ്ട്.
അതേസമയം പുരുഷവിഭാഗത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ ബോക്‌സർമാരിൽ നിന്നുണ്ടായത്. മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നീ താരങ്ങൾ നേരത്തെ തന്നെ ഒളിമ്പിക്‌സിൽ പുറത്തായിരുന്നു.അമിത് പങ്കല്‍, സതീഷ് കുമാര്‍ എന്നിരാണ് ഇനി അവശേഷിക്കുന്നത്.