Webdunia - Bharat's app for daily news and videos

Install App

പ്രീമിയർ ലീഗിൽ ലിവർപൂൾ തേരോട്ടം,മുട്ടുമടക്കി ലെസ്റ്റർ സിറ്റി

അഭിറാം മനോഹർ
വെള്ളി, 27 ഡിസം‌ബര്‍ 2019 (11:14 IST)
പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ലിവർപൂളിന്റെ തേരോട്ടം. ലെസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽ ചെന്ന് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ലിവർപൂളിന്റെ അതിശക്തമായ ആക്രമണത്തിൽ നിഷ്പ്രഭരായി നോക്കി നിൽക്കാനെ ലെസ്റ്റർ താരങ്ങൾക്ക് സാധിച്ചുള്ളു.
 
ഇരട്ട ഗൊളുകളോടെ തിളങ്ങിയ ബ്രസീലിയൻ താരമായ റോബർട്ടോ ഫിർമിനൊയാണ് ലിവർപൂളിന്റെ വിജയം എളുപ്പമാക്കിയത്. മത്സരത്തിന്റെ (31,74) മിനുറ്റുകളിലാണ് ബ്രസീലിയൻ താരം ഗോൾ കണ്ടെത്തിയത്. 71മത് മിനുട്ടിൽ പെനാൽട്ടിയിലൂടെ ജയിംസ് മിൽനറും,78ആം മിനിറ്റിൽ ട്രൻഡ് അർണോൾഡും ലിവർപൂളിനായി ഗോൾ കണ്ടെത്തി. എട്ട് മിനിറ്റിനിടയായിരുന്നു മത്സരത്തിലെ അവസാന മൂന്ന് ഗോളുകളും പിറന്നത്.
 
മത്സരത്തിലെ വിജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാൾ 13 പോയിന്റ് മുന്നിലെത്തി. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 52 പോയിന്റും രണ്ടാമതുള്ള ലെസ്റ്ററിന് 39ഉം പോയിന്റുകളാണുള്ളത്. 38 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 32 പോയിന്റുകളുള്ള ചെൽസി നാലമതുമാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments