Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിവി സിന്ധുവിന് കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ ആദരം; 10 ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകും

ഒക്ടോബര്‍ ഒമ്പത് മൂന്ന് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനതുക കൈമാറും.

പിവി സിന്ധുവിന് കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ ആദരം; 10 ലക്ഷം  രൂപ ക്യാഷ് അവാർഡ് നൽകും

തുമ്പി എബ്രഹാം

, വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (12:59 IST)
പിവി സിന്ധുവിന് പത്തു ലക്ഷം രൂപയുടെ സമ്മാനത്തുക നല്‍കാനൊരുങ്ങി കേരള ഒളിമ്പിക് അസോസിയേഷന്‍. ഒക്ടോബര്‍ ഒമ്പത് മൂന്ന് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനതുക കൈമാറും. സ്വിറ്റസര്‍ലാന്‍ഡില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി കിരീടം സ്വന്തമാക്കിയതിനാണ് സമ്മാനം.
 
പരിപാടിയില്‍ മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വികെ പ്രശാന്ത് മറ്റു എംഎല്‍എ മാരും കായിക താരങ്ങളും പങ്കെടുക്കുന്നു. പരിപാടിയില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ചാനല്‍ സിന്ധു ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടെ ഇന്ത്യയില്‍ ആദ്യമായിട്ടാണ് പ്രാദേശിക ഭാഷയില്‍ സ്‌പോര്‍ട്‌സ് ചാനല്‍ ആരംഭിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയെ ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും നീക്കുമോ ?; നിലപാടറിയിച്ച് മാനേജ്‌മെന്റ്