Webdunia - Bharat's app for daily news and videos

Install App

ടോക്കിയോയില്‍ ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും പെണ്‍കരുത്ത്; പി.വി.സിന്ധുവിന് വെങ്കലം

Webdunia
ഞായര്‍, 1 ഓഗസ്റ്റ് 2021 (17:55 IST)
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലും പെണ്‍കരുത്തിലൂടെ. ബാഡ്മിന്റണ്‍ സിംഗിള്‍സ് വനിത വിഭാഗം മത്സരത്തില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. വെങ്കല മെഡല്‍ ജേതാവിനെ നിര്‍ണയിക്കാനുള്ള ലൂസേഴ്‌സ് ഫൈനലില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. 
 
രണ്ട് ഗെയിമുകളിലും തുടക്കംമുതല്‍ സിന്ധു ആധിപത്യം പുലര്‍ത്തി. 21-13 എന്ന നിലയില്‍ ആദ്യ ഗെയിം നേടിയപ്പോള്‍ രണ്ടാം ഗെയിം 21-15 ന് സിന്ധു വിജയിച്ചു.
 
നേരത്തെ ഭാരോദ്വഹനത്തില്‍ മീരാ ഭായ് ചനുവിലൂടെയാണ് ഇന്ത്യ ആദ്യ മെഡല്‍ നേടിയത്. 49 കിലോ വിഭാഗത്തിലാണ് മീരാ ഭായ് ചനു വെള്ളി മെഡല്‍ നേടിയത്. 
 
അതിനു പിന്നാലെ ഇടിക്കൂട്ടില്‍ എല്ലാവരെയും ഞെട്ടിച്ച് ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ലവ്‌ലിന സെമി ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചത്. പി.വി.സിന്ധുവിലൂടെ ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നെണ്ണമായി. ടോക്കിയോയില്‍ ഇന്ത്യ ഇതുവരെ നേടിയ മൂന്ന് മെഡലുകളും പെണ്‍കരുത്തിലൂടെയാണെന്നത് മറ്റൊരു ചരിത്രം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments