യുഎസ് ഓപ്പൺ ടെന്നീസ് കിരീടം നാലാം തവണയും സ്വന്തമാക്കി റാഫേൽ നദാൽ

റഷ്യയുടെ ഡാനിയേല്‍ മെദ്‍വദേവിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്.

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (07:46 IST)
യുഎസ് ഓപ്പണ്‍ പുരുഷ കിരീടം ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിന്. റഷ്യയുടെ ഡാനിയേല്‍ മെദ്‍വദേവിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട് നിന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും അഞ്ചാം സെറ്റും നേടിയാണ് നദാലിന്റെ കിരീട നേട്ടം. നാലാം തവണയാണ് നദാല്‍ യുഎസ് ഓപ്പണില്‍ മുത്തമിടുന്നത്.
 
നദാലിന്റെ പത്തൊന്‍പതാം ഗ്ലാന്‍ഡ് സ്ലാമും നാലാം യു എസ് ഓപ്പണ്‍ കിരീടവുമാണ് ഇത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മെദ്‍വദേവ് ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് സ്പാനിഷ് താരത്തോട് അടിയറവ് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആ സമവാക്യങ്ങൾ എന്തിനാണ് എന്നുപോലും അറിയില്ല, ക്രിക്കറ്റിൽ പോലും അത്രയും അധ്വാനിച്ചിട്ടില്ല : വിരാട് കോഹ്‌ലി