Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യവിജയം; ത്രിപുരയെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തി

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യവിജയം

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യവിജയം; ത്രിപുരയെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തി
കട്ടക്ക് , വെള്ളി, 2 ഡിസം‌ബര്‍ 2016 (11:04 IST)
രഞ്ജി ട്രോഫി മത്സരത്തില്‍ ഈ സീസണില്‍ കേരളത്തിന് ആദ്യജയം. കട്ടക്കില്‍ നടന്ന മത്സരത്തില്‍ ത്രിപുരയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ കേരളം രഞ്ജി ട്രോഫിയില്‍ ആറു പോയിന്റ് നേടി.
 
ത്രിപുര 183 റണ്‍സ് ആയിരുന്നു വിജയലക്‌ഷ്യമായി മുന്നോട്ടുവെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നഷ്‌ടത്തില്‍ കേരളം ഇത് മറികടക്കുകയായിരുന്നു. കേരളത്തിന് അനായാസജയം സമ്മാനിച്ചത് 99 റണ്‍സ് നേടിയ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ആണ്.
 
ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സ് നേടിയ അസ്‌ഹറുദ്ദീന്‍ ആയിരുന്നു കേരളത്തിന്റെ ടോപ് സ്കോറര്‍. 47 റണ്‍സുമായി ഭവിന്‍ ജെ തക്കര്‍ അസ്‌ഹറുദ്ദീന് പിന്തുണ നല്കി. ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും എലൈറ്റ് ഗ്രൂപ്പില്‍ കേരളമെത്താനുള്ള സാധ്യത കുറവാണ്.
 
എട്ടു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് ഒരു വിജയവും ആറു സമനിലയും ഒരു തോല്‍വിയുമാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി തന്റെ ഗ്ലൌസ് സഞ്ജുവിന് കൈമാറിയേനെ; പടിക്കല്‍ കലമുടച്ച് യുവതാരം!