ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അവിശ്വസനീയമായ ജയത്തോടെ റോജര്‍ ഫെഡറര്‍ ഫൈനലില്‍
റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയിന്‍ ഓപ്പണ്‍ ഫൈനലില്‍
അത്യുഗ്രന്‍ ജയത്തോടെ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയിന്‍ ഓപ്പണ്‍ ഫൈനലില്‍. സ്വന്തം നാട്ടുകാരനും മുന്‍ ചാമ്പ്യനുമായ വാവ്‌റിങ്കയെയാണ് സെമിയില്‍ ഫെഡറര്‍ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 7 -6 , 6 -3 , 1 -6 . 4 -6 -6- 3. 2010ന് ശേഷം ഫെഡറര്‍ ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
മത്സരത്തില്‍ ആദ്യ രണ്ട് സെറ്റ് പിടിച്ചെടുത്ത് വിജയിച്ചു എന്ന് ഉറപ്പിച്ച ഘട്ടത്തില്‍ ഫെഡററിന് മേല്‍ വാവ്‌റിങ്ക അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയ. ഒന്നു പതറിയ ഫെഡറര്‍ അഞ്ചാം സെറ്റില്‍ പരിചയസമ്പത്തിന്റെ ബലത്തിലാണ് ഏഴ് വര്‍ഷത്തിനു ശേഷം അവിശ്വസനീയമായ ജയം സ്വന്തമാക്കിയത്.