Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാഫാ, നിങ്ങളത് അർഹിക്കുന്നു: 20 ഗ്രാൻഡ്‌സ്ലാം നേടിയ നദാലിനെ അഭിനന്ദിച്ച് ഫെഡറർ

റാഫാ, നിങ്ങളത് അർഹിക്കുന്നു: 20 ഗ്രാൻഡ്‌സ്ലാം നേടിയ നദാലിനെ അഭിനന്ദിച്ച് ഫെഡറർ
, തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (12:49 IST)
20 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളെന്ന സ്വപ്‌നനേട്ടം സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേൽ നദാലിനെ അഭിനന്ധിച്ച് സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. സോഷ്യൽ മീഡിയയിലൂടെയാണ് കളിക്കളത്തിലെ ചിരവൈരിയും കോർട്ടിന് പുറത്ത് ഉറ്റ സ്നേഹിതനുമായ നദാലിനെ ഫെഡറർ അഭിനന്ദനമറിയിച്ച്ത്. 20 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളിൽ 13 കിരീടവും റോളണ്ട് ഗാരോസിലെ ക്ലേ കോർട്ടിലാണ് നദാൽ സ്വന്തമാക്കിയത്. 4 യുഎസ് ഓപ്പൺ കിരീടവും 2 വിംബിൾഡണും ഒരു ഓസ്ട്രേലിയൻ ഓപ്പണും നദാൽ സ്വന്തമാക്കിയിട്ടുണ്ട്.
 
നദാലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഫെഡറർ അഭിനന്ദനവുമായെത്തിയത്. ഒരു ചാംപ്യന്‍ എന്ന നിലയിലും ഉറ്റ സുഹൃത്തെന്ന നിലയിലും എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ വ്യക്തിയാണ് നദാൽ.  എന്റെ ഏറ്റവും വലിയ എതിരാളിയാണ് നദാൽ. പരസ്‌പരമുള്ള ഈ പോരാട്ടമാണ് ഞങ്ങൾ രണ്ട് പേരെയും മെച്ചപ്പെടാൻ സാഹായിച്ചിട്ടുള്ളത്.

റോളണ്ട് ഗാരോസില്‍ മാത്രം അദ്ദേഹം 13 കിരീടങ്ങളെന്ന നദാലിന്റെ നേട്ടം വലിയതാണ്.നദാലിന്റെ മൊത്തം ഗ്രൂപ്പും അഭിനന്ദനമര്‍ഹിക്കുന്നു. കാരണം ഈ നേട്ടം നദാലിന് മാത്രം അവകാശപ്പെട്ടതല്ല. 20 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളെന്ന നേട്ടത്തിൽ നിന്നും എനിക്കും നദാലിനും മുന്നോട്ട് പോകാൻ കഴിയട്ടെ. റാഫാ ഈ അഭിനന്ദനങ്ങൾ നീ അർഹിക്കുന്നു- ഫെഡറർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും മറക്കരുത്: ധോണിയുടെ മോശം ഫോമിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി കിർമാനി