ക്രിക്കറ്റ് പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഫുട്ബോൾ മത്സരങ്ങൾ. ലോകത്തിന്റെ മറ്റേതോ കോണിൽ നടക്കുന്ന മത്സരങ്ങൾ കൃത്യമായി ഫോളോ ചെയ്തു കാണുന്ന ഒട്ടേറെ ആരാധകർ കേരളത്തിലുണ്ട്. ഇതിൽ സ്പാനിഷ് ലീഗായ ലാലിഗക്ക് ആരാധകർ ഏറെയാണ്. ലയണൽ മെസ്സിയും ഗ്രീസ്മാനും ഹസാഡുമെല്ലാം കളിക്കുന്ന ലാലിഗയുമായി പക്ഷേ ഒരു ഇന്ത്യൻ താരത്തിന് വലിയ ബന്ധമുണ്ട്. ആരാധകരുടെ സ്വന്തം ഹിറ്റ്‌മാൻ ആണ് ആ ഇന്ത്യൻ താരം.
സ്പാനിഷ് ഫുട്ബോൾ ടൂർണമെന്റായ ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ. ലാലിഗയുമായി കൈകോർക്കാൻ സാധിക്കുന്നത് ഏറെ പ്രത്യേകതയുള്ളതാണെന്നാണ് ഹിറ്റ്മാൻ പറയുന്നത്. ഫുട്ബോളിന് എന്റെ ഹ്രുദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. സ്പാനിഷ് വമ്പന്മാർ ഗ്രാസ്റൂട്ട് പദ്ധതികളുമായി ഇന്ത്യൻ ഫുട്ബോളിൽ ഇടപെടുന്നത് വലിയ കാര്യമാണ്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുമായി ചേർന്നു പ്രവർത്തിക്കാനുള്ള താത്പര്യവും രോഹിത് പറഞ്ഞു.
കയ്യിൽ ബാറ്റും ഫുട്ബോളും പിടിച്ചുനിൽക്കുന്ന രോഹിത്തിന്റെ ചിത്രങ്ങളോടെ തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ലാലിഗ ഈ വിവരങ്ങൾ പുറത്തുവിട്ടത്. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകനായ രോഹിത് ശർമ്മ കഴിഞ്ഞ മത്സരത്തിലാണ് രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്സറുകൾ എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലേക്കുള്ള ലാലിഗയുടെ വരവ് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ഏത് തരത്തിലുള്ള ഇടപെടലാണ് ലാലിഗ ഇന്ത്യയിൽ നടത്തുക എന്ന കാര്യം വ്യക്തമായിരുന്നില്ല.
ഐ എസ് എല്ലിൽ ഏതെങ്കിലും ഒരു ടീമിനെ ലാലിഗയിലെ ഏതെങ്കിലും ടീം ഏറ്റെടുക്കും എന്നും സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നാലെ ലാലിഗ അതിക്രുതർ സസ്പെൻസ് പുറത്തുവിട്ടത്. രോഹിത്തിലൂടെ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലാലിഗയുടെ ശ്രമം.