സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിന് ഇന്ന് കിക്കോഫ്; വിജയക്കൊടി പാറിച്ചു തുടങ്ങാന്‍ കേരളം
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിന് ഇന്ന് കിക്കോഫ്
സന്തോഷ് ട്രോഫി ഫുട്ബോളിന് ഇന്ന് കിക്കോഫ്. ദക്ഷിണ മേഖലയില്‍ നിന്നുള്ള ടീമുകളെ നിര്‍ണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് പന്തുരുളുക. വൈകുന്നേരം നാലിന് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നത്.
ഇന്ന് കളത്തിലിറങ്ങുന്ന കേരളം ഗ്രൂപ് ‘എ’യില്‍ പുതുച്ചേരിയെയാണ് നേരിടുക. എസ് ബി ടി താരം പി ഉസ്മാനാണ് യുവനിരയുടെ കരുത്തുമായി ബൂട്ട് കെട്ടുന്ന ആതിഥേയരെ നയിക്കുന്നത്. എന്നാല്‍ മറുഭാഗത്ത് സുകുമാരന്റെ നായകത്വത്തിലാണ് പുതുച്ചേരി ഇറങ്ങുന്നത്.
കേരളത്തെ നേരിടാന്‍ നാലു മലയാളി താരങ്ങളുമായാണ് പുതുച്ചേരി എത്തുന്നത്. സ്വന്തം മണ്ണില്‍ വിജയക്കൊടി പാറിച്ചു തുടങ്ങാമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഉച്ചക്ക് 1.45ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കര്‍ണാടക ആന്ധ്രപ്രദേശിനെയാണ് നേരിടുന്നത്.