ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് കൊടി ഉയരും; കിരീടപ്രതീക്ഷയോടെ കേരളം
ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്നു പൂനയില്‍ തുടക്കം
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് പൂനെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തില്‍ കൊടിയുയരും. സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇത്തവണത്തെ മല്‍സരങ്ങള്‍ നടക്കുന്നത്‍.
ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സിന് തുടക്കമാകുക. തുടര്‍ന്നായിരിക്കും മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. മഹാരാഷ്ട്ര കായിക വകുപ്പ് മന്ത്രി വിനോദ് താവ്‌ഡെയാണ് കായികമേള ഉദ്ഘാടനം ചെയ്യുക.
ആകെ 32 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്. ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ 41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെട്ട 79 അംഗ കേരള സംഘത്തിന്റെ പതാകയേന്തുന്നത് ടീം ക്യാപ്റ്റന്‍ സി ബബിതയാണ്.