പാര്‍ക്ക് ജി സുംഗ് ബൂട്ടഴിച്ചു

വ്യാഴം, 15 മെയ് 2014 (11:13 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരമായ പാര്‍ക്ക് ജി സുംഗ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിട പറഞ്ഞു. ദക്ഷിണ കൊറിയക്കാരനായ പാര്‍ക്ക് ജി സുംഗ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്ന ആദ്യ ഏഷ്യാക്കാരന്‍ കൂടിയാണ്.

ഹോളണ്ട് ക്ലബ് പിഎസ് വി ഐന്തോവനു വേണ്ടിയാണ് പാര്‍ക്ക് ജി സുംഗ് ഈ സീസണില്‍ കളിച്ചിരുന്നത്. ദക്ഷിണകൊറിയയുടെ 2002 ലോകകപ്പിലെ മുന്നേറ്റത്തിന് പാര്‍ക്കിന് ശക്തമായ പങ്കുണ്ടായിരുന്നു.

പിന്നീട് 2005ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറി. 203 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകള്‍ നേടിയ പാര്‍ക്ക് 2012ല്‍ മാഞ്ചസ്റ്റര്‍ വിട്ട് ക്വീന്‍സ് പാര്‍ക്കിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് പാര്‍ക്ക്  ഐന്തോവനിലേക്ക് എത്തിയത്.

വെബ്ദുനിയ വായിക്കുക