Webdunia - Bharat's app for daily news and videos

Install App

മുഖം രക്ഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം, മനു ഭാക്കറിനെ ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്തേക്കും

അഭിറാം മനോഹർ
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (12:22 IST)
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിനായി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനൊരുങ്ങി കായികമന്ത്രാലയം. താരത്തിന് പുരസ്‌കാരം നല്‍കുന്നതിനായി കായികമന്ത്രാലയം പ്രത്യേക അധികാരം ഉപയോഗിച്ച് മനു ഭാാക്കറിനെ കൂടി ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്‌തേക്കും. സംഭവത്തില്‍ കായികമന്ത്രി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനമുണ്ടാകും.
 
നേരത്തെ 12 അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ശിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടം നേടിയിരുന്നില്ല. പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ടമെഡല്‍ നേടിയ താരം അവാര്‍ഡിനായി അപേക്ഷിച്ചില്ലെന്നാണ് കായികമന്ത്രാലയം പറഞ്ഞത്. എന്നാല്‍ അപേക്ഷ നല്‍കിയിരുന്നതാായി മനു ഭാക്കറിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍ പ്രീത് സിങ്ങും പാരാ ഹൈജമ്പ് താരം പ്രവീണ്‍ കുമാറുമാണ് ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ ഇടം പിടിച്ചത്.
 
 പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ 2 വെങ്കല മെഡലുകള്‍ നേടി മനു ഭാക്കര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.  10 മീറ്റര്‍ എയര്‍ പിസ്റ്റളിനും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലുമായിരുന്നു മെഡല്‍ നേട്ടം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലായിരുന്നു ഇത്. 22 കാരിയായ മനു ഭാക്കര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. 2020ല്‍ കായികരംഗത്തെ സംഭാവനകള്‍ മാനിച്ച് രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി താരത്തെ ആദരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians Probable 11: രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുക ഈ താരം; ബുംറയുടെ കാര്യം സംശയം !

Yuvraj Singh in International Masters League T20: 'അല്ലേലും കങ്കാരുക്കളെ കണ്ടാല്‍ ഭ്രാന്താണ്'; ഓസീസിനെ അടിച്ചോടിച്ച് യുവരാജ് സിങ്, ഇന്ത്യ ഫൈനലില്‍

Womens Premier League 2025 Final, DC vs MI: വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി vs മുംബൈ പോരാട്ടം; തത്സമയം കാണാന്‍ എന്തുവേണം?

പടക്കകടയ്ക്ക് തീപ്പിടിച്ച പോലൊരു ടീം, ഐപിഎല്ലിലെ ബാറ്റിംഗ് പവർ ഹൗസ്: സൺറൈസേഴ്സ് ഹൈദരാബാദിനെ പ്രശംസിച്ച് ആകാശ് ചോപ്ര

ആരെങ്കിലും പറഞ്ഞ് തരണം, രോഹിത് എന്തിന് വിരമിക്കണം, ഏകദിനത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് എ ബി ഡിവില്ലിയെഴ്സ്

അടുത്ത ലേഖനം
Show comments