Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും മെഡലിനരികെ മനു ഭാക്കർ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ നാളെ വെങ്കല പ്രതീക്ഷ

Manu bhaker, Paris Olympics

അഭിറാം മനോഹർ

, തിങ്കള്‍, 29 ജൂലൈ 2024 (18:12 IST)
Manu bhaker, Paris Olympics
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ സ്വന്തമാക്കിയ ഷൂട്ടര്‍ മനു ഭാക്കര്‍ മറ്റൊരു മെഡല്‍ നേട്ടത്തിനരികെ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ മനു മിക്‌സഡ് ഇനത്തിലും വെങ്കല നേട്ടത്തിനുള്ള പോരിന് യോഗ്യത നേടി. സരബ്‌ജോത് സിംഗുമായി ചേര്‍ന്നാണ് മനു മത്സരത്തിലിറങ്ങിയത്. ഇരുവരും ചേര്‍ന്ന് 580 പോയന്റാണ് സ്വന്തമാക്കിയത്. സ്വര്‍ണമെഡലിനായുള്ള പോരാട്ടം ഒരു പോയിന്റെ വ്യത്യാസത്തിലാണ് ഇരുവര്‍ക്കും നഷ്ടമായത്. ഒന്നാം സ്ഥാനത്തുള്ള ടര്‍ക്കിഷ് സംഘത്തിന് 582 പോയിന്റും 581 പോയിന്റുള്ള സെര്‍ബിയന്‍ ടീം രണ്ടാം സ്ഥാനത്തുമാണ്.
 
 വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ ദക്ഷിണ കൊറിയക്കെതിരെയാണ് ഇന്ത്യന്‍ സംഘം മത്സരിക്കുക. ഈ ഇനത്തില്‍ തന്നെ ഇന്ത്യയുടെ റിതം സാങ്ങ്വാന്‍- അര്‍ജുന്‍ സിംഗ് ചീമ എന്നിവര്‍ മത്സരിച്ചെങ്കിലും പത്താമതായാണ് ഇവര്‍ മത്സരം അവസാനിപ്പിച്ചത്. അതേസമയം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ രമിത ജിന്‍ഡാലിന് മുന്നേറാന്‍ സാധിച്ചില്ല. ഫൈനല്‍ മത്സരത്തില്‍ ഏഴാമതായാണ് താരം മത്സരം അവസാനിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാർക്കിട്ടെ, നീ പഠിച്ച സ്കൂളിലെ നാൻ ഹെഡ് മാസ്റ്റർ, തമിഴ്‌നാട് പ്രീമിയർ ലീഗിനിടെ അശ്വിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ശ്രമം