എട്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക്
എട്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക്
പരുക്കിനെ തുടർന്ന് ടീമിൽ നിന്നും വിട്ടുനിന്ന പിആർ ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഈ മാസം 17ന് ന്യൂസിലൻഡിൽ ആരംഭിക്കുന്ന നാല് രാഷ്ട്ര ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിലാണ് ശ്രീജേഷിനെ ഉൾപ്പെടുത്തിയത്.
സുൽത്താൻ അസ്ലൻ ഷാ കപ്പിനിടെയാണ് ശ്രീജേഷന് പരുക്കേറ്റത്. കാലിനേറ്റ പരുക്ക് ഗുരുതരമായതിനെ തുടർന്ന് എട്ട് മാസത്തോളം അദ്ദേഹം ടീമിൽ നിന്നും വിട്ടി നിന്നിരുന്നു.
ഇന്ത്യക്ക് പുറമേ ന്യൂസിലൻഡ്, ബെൽജിയം, ജപ്പാൻ എന്നീ കരുത്തരാണ് നാല് രാഷ്ട്ര ടൂർണമെന്‍റിൽ ഏറ്റുമുട്ടുന്നത്. അതേസമയം, ബംഗളൂരുവിലെ ദേശീയ ക്യാമ്പിനൊപ്പമാണ് നിലവിൽ ശ്രീജേഷ്.