ഇടിക്കളത്തിൽ നിന്നും സ്വർണ്ണം നേടി സുശീൽ കുമാർ
എതിരാളിയെ മലർത്തിയടിച്ചത് 80 സെക്കന്റുകൾകൊണ്ട്
ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ സുശീൽ കുമാറിലൂടെ ഇന്ത്യക്ക് പതിനാലാം സ്വർണ്ണം പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ നിന്നുമാണ് സുശീൽ കുമാർ സ്വർണ്ണം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ജൊഹാനാസ് ബോത്തയെ 10-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് സുശീൽ കുമാറിന്റെ സ്വർണ്ണനേട്ടം. 80 സെക്കന്റുകൾ കൊണ്ട് സുശീൽ കുമാർ എതിരാളിയെ മലർത്തിയടിച്ച് കരുത്ത് കാട്ടി.
ഗുസ്തിയിൽ നിന്നും ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വർണ്ണമാണിത്. പുരുഷന്മരുടെ 57 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ നേരത്തെ രാഹുൽ അവാര സ്വർണ്ണം സ്വന്തമാക്കിയിരുന്നു. കാനഡയുടെ സ്റ്റീഫൻ തക്കഹാഷിയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് രാഹുൽ സ്വർണ്ണം സ്വന്തമാക്കിയത്. എന്നാൽ വനിത ഗുസ്തിയിലെ വിജയ പ്രതീക്ഷയായ ബബിത കുമാരിക്ക് വെള്ളി മെഡൽ നേടാൻ മാത്രമേ സാധിച്ചുള്ളു.
14 സ്വർണ്ണവും ആറ് വെള്ളിയും ഒൻപത് വെങ്കലവുമുൾപ്പടെ 29 മെഡലുകളുമായി പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 60 സ്വർണ്ണവും 44 വെള്ളിയും 46 വെങ്കലവുമുൾപ്പടെ 150 മെഡലുകൾ സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ഒന്നാമത്