Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ടേബിൾ ടെന്നീസിലെ ഇന്ത്യൻ ഇതിഹാസം, 40 വയസിലും 3 സ്വർണം: അർഹിച്ച അംഗീകാരം നൽകാതെ രാജ്യം അവഗണിച്ച പ്രതിഭ

, ചൊവ്വ, 9 ഓഗസ്റ്റ് 2022 (20:17 IST)
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനതാരമായി ശരത് കമൽ. 40 വയസിലും പ്രായം തളർത്താത്ത പോരാളിയായ ശരത് കമൽ ടേബിൾ ടെന്നീസിൽ മൂന്ന് സ്വർണവും ഒരു വെള്ളിയുമാണ് സ്വന്തമാക്കിയത്. ഇനിയും ഒരു കോമൺവെൽത്ത് ഗെയിംസിൽ കൂടി പങ്കെടുക്കുന്നതിൻ്റെ സാധ്യതയും ശരത് കമൽ തള്ളികളയുന്നില്ല.
 
നാലാം വയസിലാണ് ശരത് കമൽ ആദ്യമായി റാക്കറ്റ് കയ്യിലേന്തുന്നത്. 2006 മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ശരത് കമൽ 16 വർഷത്തിനിപ്പുറവും ആ നേട്ടം ആവർത്തിച്ചിരിക്കുകയാണ്.സിംഗിൾസിന് പുറമെ പുരുഷ ടീം ഇനത്തിലും മിക്സ്ഡ് ഡബിൾസിലും സ്വര്‍ണം കരസ്ഥമാക്കി. പുരുഷ ഡബിൾസിൽ വെള്ളിയും താരം സ്വന്തമാക്കി.
 
ഇത്രയും നേട്ടങ്ങൾ ഉണ്ടെങ്കിലും അർഹിച്ച അംഗീകാരങ്ങൾ ശരത് കമലിന് ഇത് വരെ രാജ്യം നൽകിയിട്ടില്ല. മണിക ബത്രയ്ക്ക് ഖേൽരത്ന നൽകിയപ്പോഴും ടേബിൾ ടെന്നീസിലെ ഇതിഹാസ താരമായ ശരത് കമലിനെ രാജ്യം തഴഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ശരത് കമൽ. 13 കോമൺവെൽത്ത് മെഡലുകളാണ് താരം ഇതുവരെ നേടിയത്.
 
അതേസമയം കോമൺവെൽത്ത് ഗെയിംസിൽ 22 സ്വർണമടക്കം 61 മെഡലുകൾ നേടിയ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rudy koertzen: അമ്പയർ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു