Select Your Language

Notifications

webdunia
webdunia
webdunia
webdunia

34 വയസ്, രണ്ട് കുട്ടികളുടെ അമ്മ: വിംബിൾഡൺ സെമിയിൽ ഇടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം, ചരിത്രം കുറിച്ച് ജർമൻകാരി

34 വയസ്, രണ്ട് കുട്ടികളുടെ അമ്മ: വിംബിൾഡൺ സെമിയിൽ ഇടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം, ചരിത്രം കുറിച്ച് ജർമൻകാരി
, ബുധന്‍, 6 ജൂലൈ 2022 (20:13 IST)
വിംബിൾഡണിൽ ചരിത്രം കുറിച്ച് ജർമൻ താരം താത്ജാന മരിയ. 34 വയസിൽ സെമിഫൈനൽ ബെർത്ത് നേടികൊണ്ടാണ് താരം ടെന്നീസ് ആരാധകരെ അമ്പരപ്പിച്ചത്. ക്വാർട്ടറിൽ നാട്ടുകാരിയായ ജൂലി നെയ്മിയറെയാണ് മരിയ തോൽപ്പിച്ചത്. രണ്ട് മക്കളുടെ അമ്മയായ മരിയയുടെ നാല്‍പ്പത്തിയാറാം ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്. 
 
2007ൽ ഗ്രാൻസ്ലാമിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഇത് വരെ രണ്ടാം റൗണ്ടിനപ്പുറം കടക്കാൻ മരിയയ്ക്ക് ആയിരുന്നില്ല. കഴിഞ്ഞ വർഷം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച മരിയ ആറ് മാസം മുൻപാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്. ഇതോടെ  ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍സ്ലാം സെമിയിലെത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടവും മരിയ സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും മൂല്യമേറിയ അർജൻ്റീനൻ താരം മെസിയല്ല!, ഒന്നാം സ്ഥാനത്ത് ഈ 24കാരൻ സ്ട്രൈക്കർ