Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെയ്‌ക്കാൻ സാധ്യത

കൊറോണ: ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെയ്‌ക്കാൻ സാധ്യത

അഭിറാം മനോഹർ

, ബുധന്‍, 4 മാര്‍ച്ച് 2020 (10:36 IST)
കൊറോണ വൈറസ് ബാധ ഭീതിയുണർത്തി ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങൾ മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്.
 
ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. മത്സരങ്ങൾ ഈ വർഷം അവസാനത്തേക്ക് മാറ്റിവെച്ചേക്കുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.ടോക്കിയോയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള (ഐ.ഒ.സി) കരാര്‍ പ്രകാരം മത്സരങ്ങൾ 2020നുള്ളിൽ പൂർത്തീകരിച്ചാൽ മതിയെന്ന് ജപ്പാൻ പാർലമെന്റിലെ ഒരു ചോദ്യത്തിന് മറുപടിയായി ജപ്പാൻ കായികമന്ത്രി പറഞ്ഞിരുന്നു.
 
നിലവിലെ ജൂലായ് 24 മുതൽ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഗെയിംസ് ആസൂത്രണം ചെയ്‌തത് പോലെ തന്നെ നടക്കാൻ തങ്ങൾ ആവുന്നത് ചെയ്യുമെന്നും ഹാഷിമോട്ടോ വ്യക്തമാക്കിങ്കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായി നിരവധി കായികമേളകൾ ഇതിനോടകം തന്നെ റദ്ദാക്കുക്അയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.2020 ലോക അത്ലറ്റിക്‌സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പും ഏപ്രില്‍ 19-ന് തീരുമാനിച്ചിരുന്ന ചൈനീസ് ഗ്രാന്‍ഡ്പ്രീയുമെല്ലാം ഇത്തരത്തിൽ കൊറോണ ഭീഷണിയിൽ മാറ്റിവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഫ് എ കപ്പ്: ആഴ്സണൽ ക്വാർട്ടറിൽ, ലിവർപൂൾ-ചെൽസി പോരാട്ടം ഇന്ന്