Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെരെറ്റിനിയെ വീഴ്‌ത്തി ജോക്കോവിച്ച് സെമിയിൽ, കലണ്ടർ സ്ലാം നേട്ടത്തിന് തൊട്ടരികെ

ബെരെറ്റിനിയെ വീഴ്‌ത്തി ജോക്കോവിച്ച് സെമിയിൽ, കലണ്ടർ സ്ലാം നേട്ടത്തിന് തൊട്ടരികെ
, വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (19:11 IST)
യുഎസ് ഓപ്പൺ ടെന്നീസ് ക്വാർട്ടർ ഫൈനൽ വിജയത്തോടെ കലണ്ടർ സ്ലാം നേട്ടത്തിലേക്ക് ഒരുപടി കൂടി കടന്ന് സെർബിയയുടെ നൊവാക് ജോകോവിച്ച്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവിലൂടെയാണ് ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനിയെ ജോക്കോ വീഴ്‌ത്തിയത്. സ്‌കോര്‍: 5-7, 6-2, 6-2, 6-3.
 
യുഎസ് ഓപ്പൺ സ്വന്തമാക്കുകയാണെങ്കിൽ കലണ്ട‌ർ സ്ലാമിനൊപ്പം ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ലാമുകൾ നേടുന്ന താരമെന്ന റെക്കോഡും ജോക്കോവിച്ച് തന്റെ പേരിൽ കൂട്ടിചേക്കും. 20 ഗ്രാൻഡ് സ്ലാമുകളുമായി ഫെഡററും നദാലുമാണ് ജോക്കോവിച്ചിന് ഒപ്പമുള്ളത്. ഒളിമ്പിക്‌സിൽ പരാജയപ്പെടുത്തിയ അലക്‌സാണ്ടര്‍ സവരേവാണ് സെമിയില്‍ ജോക്കോയുടെ എതിരാളി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഞ്ചസ്റ്റർ ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കൊവിഡ്, പരിശീലനം ഉപേക്ഷിച്ചു