Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ പെണ്‍കുട്ടിയാണ് ഈ സുന്ദരി; ബോള്‍ട്ടിന്റെ കാമുകിയെ കണ്ടെത്തി - ഇവള്‍ കിം കര്‍ദാഷിനോ ?

കേസി ബെന്നറ്റുമായി ബോള്‍ട്ട് പ്രണയത്തിലോ ?

ആ പെണ്‍കുട്ടിയാണ് ഈ സുന്ദരി; ബോള്‍ട്ടിന്റെ കാമുകിയെ കണ്ടെത്തി - ഇവള്‍ കിം കര്‍ദാഷിനോ ?
റിയോ , ശനി, 20 ഓഗസ്റ്റ് 2016 (17:45 IST)
ജമൈക്കന്‍ ഇതിഹാഹം ഉസൈന്‍ ബോള്‍ട്ടിന്‍റെ കാമുകി ആരെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ചോദ്യങ്ങള്‍. തനിക്ക് പ്രണയിനി ഉണ്ടെന്നും എന്നാല്‍ അത് ആരാണെന്ന് ഇപ്പോള്‍ പറയില്ലെന്നുമാണ് ട്രാക്കിലെ ചീറ്റപ്പുലി പറഞ്ഞിരുന്നത്. ഇതോടെ സൂപ്പര്‍ താരത്തിന്റെ കാമുകിയെപ്പറ്റി അറിയാനുള്ള ആകാംക്ഷയും ശക്തമായി.

ജമൈക്കയിലെ ഫാഷന്‍ ഐക്കണുകളില്‍ പെട്ട കേസി ബെന്നറ്റാണ് ബോള്‍ട്ടിന്റെ കാമുകിയെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലാണ്. ബോള്‍ട്ട് 100 മീറ്ററില്‍ വിജയം നേടുമ്പോള്‍ ഗ്യാലറിയില്‍ 'മൈ ബേബി' എന്ന് കേസി അലറി വിളിച്ചതോടെയാണ് പ്രണയരഹസ്യം പുറത്തായത്.
webdunia

തനിക്ക് പ്രണയുണ്ടെന്ന് ബോള്‍ട്ട് ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് 26കാരിയായ കെസിയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇരുവരും തമ്മില്‍ പലയിടത്തുംവച്ച് കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. അതിനിടെ കിംഗ്‌സ്റ്റണില്‍ രണ്ടുപേരും പരസ്യമായി ചുംബിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
webdunia

 

കേസി ഓമനപ്പേരിലാണ് ബോള്‍ട്ടിനെ വിളിക്കാറ്. പ്രസിഡന്‍റ് എന്നാണ് കേസി സ്‌നേഹത്തോടെ ട്രാക്കിലെ കരുത്തനെ വിളിക്കുന്നത്. പ്രഥമവനിത എന്ന വിശേഷണമാണ് ബോള്‍ട്ട് കേസിക്ക് നല്‍കിയിരിക്കുന്നത്. ഇരുവരും തമ്മില്‍ ഉടന്‍ വിവാഹം കഴിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിന്ധുവിന് ചില കാര്യങ്ങളില്‍ നിര്‍ബന്ധമുണ്ട്, റിയോയില്‍ എത്തിയപ്പോള്‍ എനിക്ക് അത്ഭുതം തോന്നി - ഗോപീചന്ദ്