Webdunia - Bharat's app for daily news and videos

Install App

നീതിക്ക് വേണ്ടി ശബ്ദമുയർത്താൻ നിങ്ങൾക്ക് പേടിയാണോ? ക്രിക്കറ്റ് താരങ്ങളോട് വിനേഷ് ഫോഗാട്ട്

Webdunia
വെള്ളി, 28 ഏപ്രില്‍ 2023 (16:58 IST)
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാത്രിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗാട്ട്, ബജ്റംഗ് പുനിയ,സാക്ഷി മാലിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്. ബ്രിജ്ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാരുടെ പ്രതിഷേധം.
 
അതേസമയം സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും വിഷയത്തിൽ മറ്റ് വിഭാഗങ്ങളിലെ കായികതാരങ്ങൾ ഒന്നും പ്രതികരിച്ചിട്ടില്ല.  നീരജ് ചോപ്ര മാത്രമാണ് താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് താരങ്ങളുടെ മൗനം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഗുസ്തി താരമായ വിനേഷ് ഫോഗാട്ട്. ഒളിമ്പിക്സിലും കോമൺവെൽത്തിലും മെഡൽ നേടുമ്പോൾ മാത്രം പ്രതികരിക്കുന്ന ക്രിക്കറ്റ് താരങ്ങൾ തങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ മിണ്ടാതിരിക്കുന്നത് ഭരണകൂടത്തെ ഭയക്കുന്നത് കൊണ്ടാണോ എന്ന് ഫോഗാട്ട് ചോദിക്കുന്നു.
 
ക്രിക്കറ്റ് താരങ്ങൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്ന് പറയുന്നില്ല. നിഷ്പക്ഷമായെങ്കിലും ഈ വിഷയത്തെ പറ്റി പ്രതികരിക്കു. യുഎസിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ വന്നപ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങൾ അവരെ പിന്തുണച്ചു. അത്രയെങ്കിലും ഞങ്ങൾ അർഹിക്കുന്നില്ലെ? ഇത് വേദനിപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ ഞങ്ങളെ പിന്തുണയ്ക്കാത്തവർ നാളെ ഒരു മെഡൽ ഞങ്ങൾ നേടുമ്പോൾ ഞങ്ങൾക്കൊപ്പം നിൽക്കേണ്ടതില്ല. വിനേഷ് ഫോഗാട്ട് ചോദിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments