രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൻ നേരത്ത് മയക്കം എന്ന ചിത്രത്തിൻ്റെ റിസർവേഷനെ ചൊല്ലിയുണ്ടായ പ്രതിഷേധത്തിൽ പോലീസ് കേസെടുത്തു. അന്യായമായി സംഘം ചേർന്നു. എന്നതടക്കമുള്ള വകുപ്പുകൾ ചേർത്ത് മൂന്ന് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മമ്മൂട്ടി മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രം റിസർവ് ചെയ്തിട്ടും കാണാനാവത്തതിനെ തുടർന്നാണ് ബഹളമുണ്ടായത്. ഉച്ചയ്ക്ക് 2 മണിക്ക് ടാഗോർ തിയേറ്ററിൽ നടന്ന പ്രീമിയറിനായി രാവിലെ 11 മണിമുതൽ തന്നെ തിയേറ്ററിന് മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു.
ബഹളവും ഉന്തും തള്ളുമായതോടെയാണ് പോലീസ് രംഗത്തെത്തിയത്. തുടർന്ന് പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് ഏതാനും പേർ മുദ്രാവാക്യം മുഴക്കി. ഇവരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.