Webdunia - Bharat's app for daily news and videos

Install App

വിരമിച്ചാല്‍ മാത്രമാണോ കുടുംബിനിയാകൂ? മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയെ മാപ്പ് പറയിച്ച് സാനിയ മിര്‍സയുടെ മറുപടി

ഒടുവില്‍ തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് തുറന്ന് സമ്മതിച്ച് രാജ്ദീപ് സാനിയയോട് മാപ്പ് പറഞ്ഞു. സാനിയയുടെ ആത്മകഥയായ 'എയ്‌സ് എഗെയിന്‍സ്റ്റ് ഓഡ്‌സിന്റെ' പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം.

Webdunia
വെള്ളി, 15 ജൂലൈ 2016 (13:14 IST)
ടെലിവിഷന്‍ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് ടെന്നിസ് താരം സാനിയ മിര്‍സ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. കളിക്കളത്തില്‍ ഒന്നാം നമ്പറായിരിക്കുമ്പോഴും എന്നാണ് കുടുംബിനിയും അമ്മയുമായി ജീവിതത്തില്‍ സ്ഥിരത നേടുകയെന്ന ചോദ്യത്തിനാണ് കുറിക്കുകൊള്ളുന്ന മറുപടി സാനിയ നല്‍കിയത്. ഒടുവില്‍ തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് തുറന്ന് സമ്മതിച്ച് രാജ്ദീപ് സാനിയയോട് മാപ്പ് പറഞ്ഞു. സാനിയയുടെ ആത്മകഥയായ 'എയ്‌സ് എഗെയിന്‍സ്റ്റ് ഓഡ്‌സിന്റെ' പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. 
 
അഭിമുഖത്തിലെ പ്രസ്തുത ഭാഗങ്ങള്‍
 
രാജ്ദീപ് സര്‍ദേശായി: സെലിബ്രിറ്റി ജീവിതത്തിനിടയില്‍ എന്നാണ് സാനിയ സെറ്റില്‍ ആകുന്നത്? ദുബായിലാണോ ശിഷ്ട ജീവിതം? അതോ മറ്റേതെങ്കിലും രാജ്യത്തോ? അമ്മയാകുന്നതിനെ കുറിച്ച്? കുടുംബം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച്? ഇക്കാര്യങ്ങളൊന്നും സാനിയയുടെ ആത്മകഥയില്‍ കണ്ടില്ല..സെറ്റില്‍ ആവാന്‍ വേണ്ടി വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണോ?
 
സാനിയ: ഞാന്‍ ഇതുവരെ സെറ്റില്‍ ആയിട്ടില്ലെന്നാണോ താങ്കള്‍ കരുതുന്നത്?
 
രാജ്ദീപ്: ടെന്നീസ് ജീവിതത്തിന് അപ്പുറമുള്ള ജീവിതത്തെക്കുറിച്ച് സാനിയ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. കുടുംബം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച്, അമ്മയാകുന്നതിനെ കുറിച്ച്.
 
സാനിയ: ടെന്നീസില്‍ മുന്‍നിര സ്ഥാനത്തുണ്ടായിട്ടും ഞാന്‍ അമ്മയാകാത്തതിലാണ് താങ്കളുടെ നിരാശ. എന്തായാലും ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നു. സ്ത്രീയെന്ന നിലയില്‍ എല്ലായിടത്തും നിന്നും ഞാന്‍ നേരിടുന്ന ചോദ്യമാണിത്. ഞാന്‍ മാത്രമല്ല, എല്ലാ സ്ത്രീകളും ഇതേ ചോദ്യം നേരിടുന്നു. ആദ്യം വിവാഹത്തെക്കുറിച്ചായിരിക്കും, പിന്നെ അമ്മയാകുന്നതിനെ കുറിച്ചും. കുടുംബിനി ആയാല്‍ മാത്രമാണ് സ്ത്രീ സെറ്റില്‍ ആകുന്നതെന്ന ധാരണ നിരഭാഗ്യകരമാണ്. എത്ര വിംബിള്‍ഡണ്‍ കിരീടം നേടിയാലും ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിട്ടും അവരുടെ കാഴ്ചപാടില്‍ ഞങ്ങള്‍ ഒരിക്കലും സെറ്റില്‍ ആകുന്നില്ല. കുടുംബജീവിതം, അമ്മയാകല്‍ അതെല്ലാം സംഭവിക്കും. ഇപ്പോഴല്ല. സമയമാകുമ്പോള്‍ അത് എല്ലാവരേയും ഞാന്‍ തന്നെ അറിയിക്കും.
 
രാജ്ദീപ്: ഞാന്‍ മാപ്പ് ചോദിക്കുന്നു, തെറ്റായ രീതിയിലാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. നിങ്ങളുടെ വാക്കുകള്‍ ശരിയാണ്, ഞാന്‍ ഒരിക്കലും പുരുഷ കായികതാരത്തോട് ഈ ചോദ്യം ചോദിക്കില്ല.
 
സാനിയ: ഒരുപാട് സന്തോഷമുണ്ട്, ദേശീയ ടിവിയില്‍ എന്നോട് മാപ്പ് പറയുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനാണ് നിങ്ങള്‍.
 
 

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അടുത്ത ലേഖനം
Show comments