വെറും 40 മിനിറ്റ്, വീണത് മൂന്നാം നമ്പര്‍താരം; സിന്ധു വീണ്ടും ലോക ബാഡ്മിന്റൻ ചാമ്പ്യന്‍‌ഷിപ്പ് ഫൈനലിൽ

Webdunia
ശനി, 24 ഓഗസ്റ്റ് 2019 (16:10 IST)
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ തോല്‍പിച്ച് ഇന്ത്യയുടെ പി വി സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ കടന്നെത്തിയ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയിച്ചത്. സ്‌കോര്‍: 21-7, 21- 14.

തീർത്തും ഏകപക്ഷീയമായി മാറിയ സെമി പോരാട്ടം 40 മിനിറ്റു മാത്രമാണ് നീണ്ടത്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ചെൻ യു ഫെയ്. സിന്ധു അഞ്ചാമതും.

ആദ്യ ഗെയിം അനായാസമായി തന്നെ സ്വന്തമാക്കിയ സിന്ധുവിനെതിരേ മികച്ച റാലികളോടെ ഫെയി രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിന്ധുവിന്റെ ചില പിഴവുകളില്‍ നിന്ന് തുടക്കത്തില്‍ മുതലെടുക്കാന്‍ കഴിഞ്ഞെങ്കിലും ഈ പോരാട്ടവീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയിക്കായില്ല.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്റെ മൂന്നാം ഫൈനലാണിത്. 2018ലും 2017ലും. രണ്ട് തവണയും കലാശപ്പേരില്‍ തോല്‍വിയായിരുന്നു ഫലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സിയും യമാലും നേർക്കുനേർ വരുന്നു, ഫൈനലീസിമ മത്സരതീയതിയായി, ലുസൈൽ സ്റ്റേഡിയം വേദിയാകും

Sanju Samson: ചേട്ടന് വേണ്ടി വീണ്ടും ചെന്നൈ, സൂപ്പർ താരത്തെ സഞ്ജുവിനായി കൈവിട്ടേക്കും, ഐപിഎല്ലിൽ തിരക്കിട്ട നീക്കങ്ങൾ

India vs Australia, 5th T20I: സഞ്ജു ഇന്നും പുറത്ത്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

'ആ കപ്പ് ഇങ്ങോട്ട് തരാന്‍ പറ'; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനെതിരെ ബിസിസിഐ

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

അടുത്ത ലേഖനം
Show comments