Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണനേട്ടത്തിൽ ഇന്ത്യയുടെ ഹിമ, അഭിമാനമാണിവൾ

23.43 സെക്കന്റില്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയ വി.കെ വിസ്മയ വെള്ളിയണിഞ്ഞു.

Hima Das
, ശനി, 20 ജൂലൈ 2019 (10:48 IST)
ചെക്ക് റിപ്പബ്ളിക്കില്‍ നടക്കുന്ന ടാബോര്‍ അത്‍ലറ്റിക് മീറ്റില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യന്‍ താരം ഹിമ ദാസ്. 15 ദിവസത്തിനിടെ ഹിമ സ്വന്തമാക്കുന്ന നാലാമത്തെ അന്താരാഷ്ട്ര സ്വര്‍ണമാണിത്. 200 മീറ്ററിലായിരുന്നു ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. 23.25 സെക്കന്റിലാണ് ഹിമ ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചെത്തിയത്. 23.43 സെക്കന്റില്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയ വി.കെ വിസ്മയ വെള്ളിയണിഞ്ഞു.
 
ഹിമ പോളണ്ടില്‍ നിന്നാണ് സ്വര്‍ണവേട്ട തുടങ്ങിവെച്ചത്. ജൂലൈ രണ്ടിന് നടന്ന മത്സരത്തില്‍ 200 മീറ്റര്‍, 23.65 സെക്കന്റില്‍ ഓടിയെത്തി ഹിമ സുവര്‍ണതാരമായി. ജൂലൈ എട്ടിന് പോളണ്ടിലെ തന്നെ കുട്നോ അത്‍ലറ്റിക്സ് മീറ്റില്‍ വീണ്ടും ഹിമ സ്വര്‍ണം ഓടിപ്പിടിച്ചു.

പുരുഷന്‍മാരുടെ 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് സ്വര്‍ണം സ്വന്തമാക്കി. 45.40 സെക്കന്റില്‍ ഓടിയെത്തിയാണ് അനസ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ജൂലൈ 13 ന് ക്ലഡ്നോയില്‍ നടന്ന അത്‍ലറ്റിക്സില്‍ 45.21 സെക്കന്റില്‍ അനസ് സ്വര്‍ണമണിഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ സൂപ്പർ ഹീറോസ്, ഇവർ രണ്ട് പേരാണ്! - തിരഞ്ഞെടുത്ത് ഇതിഹാസ താരം