Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോശം തുടക്കത്തിലും ഹീറ്റ്സിൽ ഒന്നാമനായി ബോൾട്ട്; വിടവാടങ്ങല്‍ അവിസ്മരണീയമാക്കി മോ ഫറ

മോശം തുടക്കത്തിലും കാലിടറാതെ ഉസൈൻ ബോൾട്ട്

Usain Bolt
ല​ണ്ട​ന്‍ , ശനി, 5 ഓഗസ്റ്റ് 2017 (08:56 IST)
ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീ​റ്റ​ർ ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​നാ​യി ഉ​സൈ​ൻ ബോ​ൾ​ട്ട് സെ​മി​യി​ലെ​ത്തി. 100 മീ​റ്റ​റി​ൽ മോ​ശം തു​ട​ക്ക​ത്തി​ലും 10.07 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാണ് ബോ​ൾ​ട്ട് ഒ​ന്നാ​മ​നാ​യ​ത്. 
 
ജമൈക്കന്‍ താരമായ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്‌‍ലിൻ, ക്രിസ്റ്റ്യൻ  കോൾമാൻ എന്നിവരും ഹീറ്റ്സിലെ ജേതാക്കളായി സെമിയിലെത്തി. ഇന്നുരാത്രി ഇന്ത്യൻ സമയം 11.30നാണ് 100 മീറ്റർ സെമിഫൈനൽ. നാളെ പുലർച്ചെ 2.15നാണ് ഫൈന‌ൽ. 
 
എ​ന്നാ​ൽ 100 മീ​റ്റ​ർ ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യം കു​റി​ച്ച​ത് ജ​മൈ​ക്ക​ൻ താ​രമായ ജൂ​ലി​യ​ൻ ഫോ​ർ​ട്ടെ​യാ​ണ്. മൂ​ന്നാം ഹീ​റ്റ്സി​ൽ 9.99 സെ​ക്ക​ൻ​ഡ‍ി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഫോ​ർ​ട്ടെ മു​ന്നേ​റി​യ​ത്. 
ഇത്തവണത്തെ ലോക ചാംപ്യൻഷിപ്പിനുശേഷം ലോകകായിക വേദിയോടു വിടപറയുന്ന ഉസൈൻ ബോൾട്ട് ചരിത്ര വിടവാങ്ങലാണ് ലക്ഷ്യമിടുന്നത്. 
 
അതേസമയം, പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി ബ്രിട്ടന്റെ മോ ഫറ ലോകമീറ്റിലെ വിടവാടങ്ങല്‍ അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു. കണക്കുകൂട്ടലുകളൊന്നും തെറ്റാതെതന്നെയായിരുന്നു വിടവാങ്ങല്‍ മല്‍സരത്തില്‍ മോ ഫറ മത്സരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഴ്‌സലോണ വിട്ട നെയ്‌മറോട് പെലെയ്‌ക്ക് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം