Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ താരങ്ങള്‍ കളത്തിലേക്ക്: ചിരാഗിന്റെ കളിമാറ്റി

സിനിമ താരങ്ങള്‍ കളത്തിലേക്ക്: ചിരാഗിന്റെ കളിമാറ്റി
കൊച്ചി , ഞായര്‍, 15 ജനുവരി 2012 (16:51 IST)
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ജനുവരി 22ന് നടക്കാനിരുന്ന ഐ ലീഗില്‍ ചിരാഗ് യുണൈറ്റഡ് കേരളയുടെ ഹോം മത്സരം മാറ്റി. സിനിമാ താരങ്ങളുടെ സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്‌ മത്സരം ജനുവരി 22ന് ഇവിടെ നടക്കുന്നതിനാലാണ് മത്സരം മാറ്റി വച്ചത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരവും ഐ ലീഗ് മത്സരവും ഒരേദിവസം വന്നതിനേത്തുടര്‍ന്ന് ഐ ലീഗ് മത്സരം മാറ്റാന്‍ വന്‍ സമ്മര്‍ദ്ദം സിനിമാതാരങ്ങള്‍ ചെലുത്തിയിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് മത്സരം മാറ്റാന്‍ തീരുമാനിച്ചത്.

ശനിയാഴ്ചയാണ് മത്സരം മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കേരള ഫുട്‌ബോള്‍ അസോസിയേഷന് ലഭിച്ചത്.

Share this Story:

Follow Webdunia malayalam