Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജന്മാഷ്ടമിയും അഷ്ടമിരോഹിണിയും

ടി ശശി മോഹന്‍

ജന്മാഷ്ടമിയും അഷ്ടമിരോഹിണിയും
WD
എന്നാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്? ഉദ്ദേശ്യം 5227 വര്‍ഷം മുമ്പ് വിശ്വവസു വര്‍ഷത്തില്‍. ശ്രാവണ മാസത്തിലെ വെളുത്തപക്ഷം തുടങ്ങി എട്ടാം ദിവസം(അഷ്ടമി ) രോഹിണി നക്ഷത്രത്തില്‍. !!

ശ്രാവണ പൂര്‍ണിമയ്ക്ക് ശേഷമുള്ള അഷ്ടമിനാള്‍ മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്‍റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി എന്നും ഈ ദിവസത്തിന് പേരുണ്ട്. എന്നാല്‍ എല്ലാ തവണയും ഈ അഷ്ടമിക്ക് രോഹിണി നക്ഷത്രം വന്നുകൊള്ളണമെന്നില്ല.

ചിലപ്പോള്‍ അടുത്തമാസം അഷ്ടമിക്കാവും രോഹിണി നക്ഷത്രം ചേര്‍ന്ന് വരിക. ഇതിനെ കാലാഷ്ടമി എന്നാണ് പറയാറ്. ഭാദ്രപാദ മാസത്തിലെ കറുത്ത പക്ഷമാണ് ശ്രാവണമാസമെന്ന് അറിയപ്പെടുന്നത് എന്നുമൊരു പക്ഷമുണ്ട്.


കൃഷ്ണാഷ്ടമി എന്ന ജന്മാഷ്ടമി രക്ഷാബന്ധന്‍ കഴിഞ്ഞ് എട്ടാം ദിവസമാണ്. ഇത് കണിശമായും ഓഗസ്റ്റിലാണ് വരുക. അഷ്ടമിയും രോഹിണിയും ചേര്‍ന്ന് വരുന്നത് ചിലപ്പോള്‍ സെപ്റ്റംബറില്‍ ആവാറുണ്ട്.

കേരളീയര്‍ക്ക് അഷ്ടമിരോഹിണിയോടാണ് പ്രിയം. ഉത്തരേന്ത്യാക്കാര്‍ക്ക് ജന്മാഷ്ടമിയോടും. അതുകൊണ്ട് 2006 രണ്ട് തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കേണ്ടി വരും.

ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരം, ക്രിസ്തുവിന് പിമ്പ് 222 വിശ്വവസു വര്‍ഷത്തില്‍ ശ്രാവണമാസത്തിലെ രണ്ടാം പകുതിയില്‍ ഒരു ബുധനാഴ്ച ജൂലൈ 19 ആണ് ശ്രീകൃഷ്ണന്‍റെ ജനനമെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഈ കാലം ദ്വാപരയുഗം - ചരിത്രത്തില്‍ അയേണ്‍ ഏജ് - എന്നറിയപ്പെടുന്നു. കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചു.

ക്രിസ്തുവിന് പിമ്പ് 3102ല്‍ ഫാല്‍ഗുനത്തിലെ പൂര്‍ണിമ നാളില്‍ ഗുജറാത്തിലെ സോമനാഥില്‍ ഫെബ്രുവരി 18 ശ്രീകൃഷ്ണന്‍ അപ്രത്യക്ഷനായി - സ്വര്‍ഗാരോഹണം നടത്തി - എന്ന് പറയുന്നു. ഇതായിരുന്നു കലിയുഗത്തിന്‍റെ തുടക്കം.

Share this Story:

Follow Webdunia malayalam