Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോറി സമരം: വിലക്കയറ്റത്തിന് സാധ്യത

ലോറി സമരം വിലക്കയറ്റം
കൊച്ചി , ബുധന്‍, 7 ജനുവരി 2009 (11:11 IST)
അന്യസംസ്ഥാനങ്ങളിലെ ലോറി സമരം കേരളത്തെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും സമരം നീളുന്നത് പഴങ്ങളുടെയും പച്ചക്കറികളുടെയും ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.

തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് തടസ്സപ്പെട്ടിട്ടില്ലെങ്കിലും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വരവ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും മറ്റും എത്തുന്ന ഉരുളക്കിഴങ്ങ്, സവാള, ഉള്ളി തുടങ്ങിയവയുടെ വരവിനെ സമരം ബാധിച്ച് തുടങ്ങി.

അരിയും മറ്റും ലോറികളെ ആശ്രയിക്കാതെ ഗുഡ്സ് വാഗണിലാണ് എത്തുന്നത്. സംസ്ഥാനത്തിന് പുറത്തേക്കുള്ള ചരക്ക് പൊതുവേ കുറഞ്ഞിരിക്കുകയാണ്. മംഗലാപുരത്തുനിന്നുള്ള പാചകവാതകത്തിന്‍റെ വരവിനെയും സമരം ബാധിച്ചേക്കും.

സമരം ശക്തമായാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറയാന്‍ സാധ്യതയുണ്ട്. അതേസമയം ആവശ്യത്തിന് പലവ്യഞ്ജനങ്ങളും മറ്റും സംഭരിച്ചിട്ടുണ്ടെന്ന് സപ്ലൈക്കോ അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam