Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, സാമ്പത്തിക പ്രശ്‌നങ്ങള്‍ പമ്പ കടക്കും

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി

Financial resolutions
, വെള്ളി, 31 മാര്‍ച്ച് 2017 (19:21 IST)
എത്രയൊക്കെ കടിഞ്ഞാണിടാന്‍ ശ്രമിച്ചാലും പിടിതരാതെ കുതിക്കുന്ന ഒന്നാണ് ജീവിതച്ചെലവ്. വരവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന പരാതി സാധാരണക്കാരുടെ സ്ഥിരം പല്ലവിയാണ്. വിപണിയിലെ വിലക്കയറ്റവും ആവശ്യസാധനങ്ങളുടെ പൊള്ളുന്ന വിലയുമാണ് ചെറിയ വരുമാനമുള്ളവരുടെ ജീവിതച്ചെലവുകളെ തകിടം മറിക്കുന്നത്.

കുട്ടികളുടെ പഠനം, വിവിധ ലോണുകള്‍, അപ്രതീക്ഷിതമായി വരുന്ന ആശുപത്രി ചെലവുകള്‍ എന്നിവയാണ് എപ്പോഴും പ്രശ്‌നമാകുന്നത്. എന്നാല്‍, ചിട്ടയായ ക്രമീകരണം നടത്തിയാല്‍ ജീവിതച്ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. കുടുംബത്തില്‍ രണ്ടിലധികം പേര്‍ വരുമാനമുണ്ടാക്കുന്നുണ്ടെങ്കില്‍ വരുവും ചെലവും തമ്മില്‍ ഇണക്കമുണ്ടാക്കാന്‍ സാധിക്കും.

വരുമാനം:-  

ഒരുവര്‍ഷം എത്രരൂപ സമ്പാദിക്കാന്‍ കഴിഞ്ഞേക്കുമെന്നും കൂടുതല്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ എന്നും പഠിക്കേണ്ടതാണ് ഏറ്റവും പ്രധാനം. രണ്ടു പേര്‍ വരുമാനമുണ്ടാക്കുന്നവരാണെങ്കില്‍ കൃത്യമായ പ്ലാനിംഗും ആവശ്യമാണ്.

ചെലവ്:-

കഴിഞ്ഞവര്‍ഷം ചെലവായതും അപ്രതീക്ഷിതമായി ചെലവഴിക്കേണ്ടിവന്നതുമായ തുക എത്രയെന്ന് വിലയിരുത്തണം. ഏത് വഴിക്കാണ് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവന്നതെന്നും മനസിലാക്കണം. ബഡ്‌ജറ്റിന്റെ ഭാഗമായി കൈയില്‍ എത്ര രൂപ സൂക്ഷിച്ചു എന്നും മനസിലാക്കിയിരിക്കണം. കഴിയുമെങ്കില്‍ ആറ് മാസത്തിന് ശേഷം പുതിയ ബജറ്റ് പ്ലാന്‍ ചെയ്യുന്നതും മികച്ച തീരുമാനമാണ്.

ആസ്‌തി:-

ആസ്‌തി എത്രയുണ്ടെന്ന് ബജറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍ മനസിലാക്കിയിരിക്കണം. ചെലവുകളെ ബാലന്‍‌സ് ചെയ്യാന്‍ ഇത് സഹായിക്കും. കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ അതിന് അനുസരിച്ചു വേണം ഇക്കാര്യങ്ങള്‍ തീരുമാനിക്കാനും ബജറ്റ് തയാറാക്കാനും.

ബാധ്യതകള്‍:-

ചെറിയ തോതിലെങ്കിലും ബാധ്യതകള്‍ ഇല്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. ജീവിത ചെലവിനൊപ്പം കുട്ടികളുടെ പഠനം, വിവിധ ലോണുകള്‍, ആശുപത്രി ചെലവ് എന്നിവയൊക്കെയാണ് ബാധ്യതകളുണ്ടാക്കുന്നത്. കുടുംബ ബജറ്റില്‍ ലോണുകള്‍ക്കു വേണ്ടിയുള്ള പണത്തിന് കൂടുതല്‍ പരിഗണ നല്‍കണം. കഴിയുമെങ്കില്‍ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത് ഈ ചെലവാണ്. കുട്ടികളുടെ പഠനത്തിനായുള്ള തുക എത്രയെന്ന് നേരത്തെ വ്യക്തമായി വിലയിരുത്താന്‍ സാധിക്കണം.

പുതിയ മാര്‍ഗങ്ങള്‍:-

സ്ഥിരമായ വരുമാനത്തില്‍ നിന്ന് കൂടുതലായി കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അതിനായി പ്ലാനിംഗ് നടത്തണം. കുടുംബത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ കൂടുതല്‍ സഹായകമാണ്. കഴിയുമെങ്കില്‍ എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് എടുക്കാവുന്നതാണ്.

പുതിയ വര്‍ഷത്തില്‍ ഏതൊക്കെ തരത്തില്‍ ചെലവ് വര്‍ദ്ധിക്കുമെന്ന് മുന്‍ കൂട്ടി മനസിലാക്കേണ്ടതാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും വരുമാനം ഒരുമിച്ച് ചെലവഴിക്കാതെ ഒരാളുടെ വരുമാനം സേവ് ചെയ്യണം. പുതിയ വീടോ മറ്റ് വസ്‌തുക്കളോ വാങ്ങാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ചെലവുകള്‍ തിട്ടപ്പെടുത്തുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണവേദിയില്‍ വധുവിന്റെ കിടിലന്‍ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു