Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം? ആരുടെയൊക്കെ പ്രയത്നമാണതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം? ആരുടെയൊക്കെ പ്രയത്നമാണതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം? ആരുടെയൊക്കെ പ്രയത്നമാണതെന്ന് ചിന്തിച്ചിട്ടുണ്ടോ?
, ബുധന്‍, 13 ഏപ്രില്‍ 2016 (17:11 IST)
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട് എന്നത്. എന്നാൽ വീട് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങ‌ൾ ഉണ്ട്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴിക‌ൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയിരിക്കണം. എല്ലാവരും ശ്രദ്ധിക്കുന്നത് സ്ഥലവും വസ്തുവും മാത്രമാണ്. അതിനോടൊപ്പം ശ്രദ്ധിക്കേണ്ട വേറൊരു കാര്യം കൂടി ഉണ്ട്. വീട് നിര്‍മ്മിച്ചിരിക്കുന്നത് ആരാണ് എന്നത്. പലരും ശ്രദ്ധിക്കാൻ മറക്കുന്നൊരു കാര്യമാണിത്. ഏതെങ്കിലും ഒരു യാത്രയിലോ മാഗസിനുകളിലോ നമ്മൾ കണ്ട് ഇഷ്‌ടപ്പെടുന്ന വീടുക‌ൾക്ക് നല്ലൊരു നിർമ്മാതാവിന്റെ വിയർപ്പുണ്ട്. നല്ല വീട് സ്വന്തമാക്കുവാൻ ചില വഴികളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
 
നിർമ്മാതാവിനെ അറിഞ്ഞിരിക്കുക
 
നിർമ്മാതാവിന്റെ ചുറ്റുപാടുകൾ, കഴിവ്, അംഗീകാരം, മുമ്പ് ചെയ്തു പൂർത്തിയാക്കിയ പദ്ധതികൾ എന്നിവയെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം. പരസ്യങ്ങ‌ളിലൂടെയും പഞ്ചാര വാക്കുകളിലൂടെയും വീഴ്ത്താൻ വരുന്ന ബ്രോക്കർമാരിലേക്ക് അടുക്കരുത്. നൽകുന്ന പണത്തിന് വില കൽപിക്കുന്ന നിർമ്മാതാവിനെ മാത്രം തെരഞ്ഞെടുക്കുക. ഒപ്പം, നിർമ്മാതാവിന്റെ പേരിൽ നിലവിൽ ലഭിക്കുന്ന വാടക വരുമാനം, മൂലധനം എന്നിവയെക്കുറിച്ചും അന്വേഷിക്കാവുന്നതാണ്.
 
മികച്ച അടിസ്ഥാനസൗകര്യമുള്ളത് മാത്രം തെരഞ്ഞെടുക്കുക
 
വിലപേശി വാങ്ങാൻ കഴിയുന്നതല്ല വീടുകൾ. വില പേശുമ്പോൾ മൂല്യം കുറവാണെന്നു മനസ്സിലാക്കാം. അടിസ്ഥാനസൗകര്യങ്ങ‌ൾ ലഭ്യമാണോ എന്ന് നോക്കുക. സ്കൂൾ, ആശുപത്രി, പലചരക്ക് കടകൾ, വൃത്തിയുള്ള റോഡ്, നഗരവുമായി ബന്ധിപ്പിക്കുന്ന റോഡുകൾ ഇവയെല്ലാം നിരീക്ഷിക്കേണ്ടതുണ്ട്. സമാനമായ വീടുകൾ പരിസര പ്രദേശങ്ങ‌ളിൽ ഉണ്ടെങ്കിൽ അതിന്റെ വാടക കൂടി മനസ്സിലാക്കുന്നത് നല്ലതായിരിക്കും. 
 
വാടക നിരക്ക്
 
സൗകര്യങ്ങ‌‌ൾക്കായി പണം കാര്യമാക്കാത്തവരും ചിലവ് കുറഞ്ഞ രീതിയിൽ സൗകര്യങ്ങ‌ളോട് ഇണങ്ങുന്നവരും ഉണ്ട്. പുറത്തെ പണികൾക്കും അകത്തെ പണികൾക്കും പാർക്കിങ് തുടങ്ങി പല ആവശ്യങ്ങ‌ൾക്കും ഓരോ നിർമ്മാതാക്കളും പല തുകയാണ് ഈടാക്കുക. ഓരോന്നിന്റേയും നിരക്കുകളുടെ ഇനം തിരിച്ച് നിർമ്മാതാവിനോട് ആവശ്യപ്പെടാവുന്നതാണ്.
 
നിയമപ്രശ്നങ്ങ‌ൾ
 
വസ്തുവകകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിയമപ്രശ്നങ്ങ‌ൾ ഒരുപാടുണ്ടാകും. സർക്കാർ നിർദ്ദേശിച്ച പ്രകാരം എഗ്രിമെന്റ് എഴുതിക്കലാണ് ഏറ്റവും പ്രധാനമായ പ്രശ്നം. ഏതെങ്കിലും രേഖയിൽ ഒപ്പിടുന്നതിന് മുൻപ് നിശ്ചിത വസ്തുവിൽ ലഭ്യമാകുന്ന/ നൽകുന്ന തുകയെപറ്റി അറിഞ്ഞിരിക്കുക. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam