Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നും ബാങ്ക് പണിമുടക്ക്; വലഞ്ഞ് ഇടപാടുകാർ

തുടർച്ചയായി രണ്ടുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് ഇടപാടുകാരെ ദുരിതത്തിലാക്കി.

ഇന്നും ബാങ്ക് പണിമുടക്ക്; വലഞ്ഞ് ഇടപാടുകാർ

റെയ്‌നാ തോമസ്

, ശനി, 1 ഫെബ്രുവരി 2020 (10:02 IST)
ശമ്പളവർധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാ‌ ബാങ്ക് ജീവനക്കാർ ശനിയാഴ്ചയും പണിമുടക്കും. തുടർച്ചയായി രണ്ടുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത്  ഇടപാടുകാരെ ദുരിതത്തിലാക്കി. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. 
 
പണനിക്ഷേപം, പിൻവലിക്കൽ, ചെക്ക് മാറൽ, വായ്‌പ ഇട‌പാട് തുടങ്ങിയവയെല്ലാം പണിമുടക്ക് ബാധിച്ചു. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ ഓർഗനൈസെഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ് എന്നിവയുൾപ്പെടെ ഒൻപത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക മേഖലയ്‌ക്ക് ഉണ‌ർവേകാൻ നികുതി പരിഷ്‌കരണങ്ങൾ; നിർമലാ സീതാരാമന്റെ രണ്ടാം ബജറ്റ് ഇന്ന്