മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കുക - ഒരിക്കലും അഞ്ചിനേക്കാള്‍ കൂടുതല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കരുത്, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം 5-10 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണെന്ന് ഉറപ്പുവരുത്തുക, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം എല്ലാത്തരം സ്കീമുകളിലും മേന്മ പുലര്‍ത്തുന്നുണ്ടോ എന്ന് മനസ്സിലാക്കുക.
ആഗോള മാന്ദ്യം വന്നതോടെ നിക്ഷേപകര്‍ ആശങ്കയിലാണ്. നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കേണ്ടുന്ന ലാഭം വരുമോ എന്നല്ല ഇപ്പോഴത്തെ ആശങ്ക, പകരം നിക്ഷേപിച്ച തുക തന്നെ നഷ്ടപ്പെടുമോ എന്നാണ്. ഈ സാമ്പത്തിക മാന്ദ്യ കാലഘട്ടത്തിലും ചില്ലറ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ തരക്കേടില്ലാത്ത നിക്ഷേപം നടത്താവുന്നതാണ്.
ഒരിക്കലും അഞ്ചില്‍ കൂടുതല്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കരുത്.
ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം മുപ്പത്തഞ്ചോളം മ്യൂച്ചല്‍ ഫണ്ട് കമ്പനികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും വലിയ കമ്പനി 70,000 കോടി രൂപയും ഏറ്റവും ചെറിയ കമ്പനി 37 കോടി രൂപയും കൈകാര്യം ചെയ്യുന്നു. നിങ്ങള്‍ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ മ്യൂച്ചല് ഫണ്ട് കമ്പനി ഏറ്റവും വലിയ 15 കമ്പനികളില്‍ പെടുന്നുണ്ടോ എന്ന് നോക്കുക. പതിനഞ്ചാം സ്ഥാനത്തുള്ള കമ്പനി ഏകദേശം 7,000 കോടി രൂപ കൈകാര്യം ചെയ്യുന്നുണ്ടാവും.
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം എല്ലാത്തരം സ്കീമുകളിലും മേന്മ പുലര്‍ത്തുന്നുണ്ടോ എന്ന് മനസിലാക്കുക. എങ്കില്‍ മാത്രമേ ഒരു സ്കീമില്‍ നിന്ന് മറ്റൊരു സ്കീമിലേക്ക് മാറേണ്ട സാഹചര്യം നിങ്ങള്‍ക്ക് ഗുണം ലഭിക്കുകയുള്ളൂ.
സിപ് രീതിയിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ അഞ്ചിലധികം സിപ്പുകളില്‍ നിക്ഷേപിക്കരുത്.
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനം 5 - 10 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണെന്ന് ഉറപ്പുവരുത്തുക.
ഓഹരി വിപണി ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ നീണ്ട കാലമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ‘ഡൈവേഴ്സിഫൈഡ്’ ഫണ്ടുകളാണ് തിരഞ്ഞെടുക്കേണ്ടത്.
ഓരോ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനത്തിലെയും നിങ്ങളുടെ നിക്ഷേപങ്ങള്‍ ഒരേ ഫോളിയോയ്ക്ക് താഴെയാണ് വരുന്നതെന്ന് ഉറപ്പുവരുത്തുക.
മൊത്തം നിക്ഷേപത്തെയും ശരിയായ ദിശയിലാക്കാന്‍ ഏറ്റവും പറ്റിയ സമയമാണിത്. ആവശ്യമില്ലാത്തവ ഒഴിവാക്കി, ആവശ്യമുള്ളവ വര്‍ദ്ധിപ്പിച്ച് പോര്‍ട്ടിഫോളിയോ മികവുറ്റതാക്കൂ.
നിങ്ങളുടെ വിലാസവും ഫോണ്‍ നമ്പറും മറ്റും ഏതെങ്കിലും ഒരു മ്യൂച്ചല്‍ ഫണ്ട് കമ്പനിയില്‍ മാറ്റിയാല്‍ മതി. എല്ലാം മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളും കെ.വൈ.സി (നോ യുവര്‍ കസ്റ്റമര്‍) സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനാല്‍ എല്ലാവര്‍ക്കും നിങ്ങളുടെ പുതുക്കിയ സമ്പര്‍ക്ക വിവരങ്ങള്‍ കാലികമാക്കിക്കൊള്ളും.
Follow Webdunia malayalam