Publish Date: Tue, 27 Apr 2021 (20:38 IST)
Updated Date: Tue, 27 Apr 2021 (20:41 IST)
റീടെയ്‌ൽ ഫാർമസി ശൃംഖലയായ വെൽനെസ് ഫോറെവർ 1200 കോടി വരെ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. 160 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി ഇനീഷ്യൽ പബ്ലിക് ഓഫറിനൊരുങ്ങിയിരിക്കുകയാണ് കമ്പനി.
ഐപിഒ സാധ്യമാകുന്ന പക്ഷം ഇന്ത്യൻ സ്റ്റോക് എക്‌സ്‌ചേഞ്ചി; ഇടം പിടിക്കുന്ന ആദ്യ ഫാർമസി റീട്ടെയ്‌ൽ ചെയ്‌ൻ ആയിരിക്കും ഇത്. ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെയും ഉപദേശകരെയും ഐപിഒയ്ക്ക് വേണ്ടി കമ്പനി നിയോഗിച്ചുകഴിഞ്ഞു.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ ശ്രമം. 2020 നവംബറിലാണ് കമ്പനിയിൽ അദർ പൂനെവാലെ 130 കോടിയുടെ നിക്ഷേപം നടത്തിയത്.