Webdunia - Bharat's app for daily news and videos

Install App

എവർഗ്രാൻഡെ: ചൈനീസ് ഭീമന്റെ തകർച്ചയിൽ ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപ

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (12:54 IST)
ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെയുടെ വൻകടക്കെണിയുടെ വാർത്തകൾ പുറത്തുവന്നതോടെ ലോകമെങ്ങുമുള്ള ഓഹരിവിപണി സൂചികകൾ തകർച്ചയിലാണ്. ഇന്ത്യൻ മാർക്കറ്റ് ഉൾപ്പടെയുള്ള ഏഷ്യൻ മാർക്കറ്റുകളും യൂറോപ്യൻ അമേരിക്കൻ മാർക്കറ്റും ഇന്നലെ നഷ്ടത്തിലാണ് അവസാനിച്ചത്.
 
ചൈനീസ് ഭീമന്റെ പതനത്തെ തുടർന്നുള്ള ആഘാതം ഇന്നും യുഎസ്, യൂറോപ്യൻ വിപണിയിൽ ദൃശ്യമായപ്പോൾ ഏഷ്യൻ മാർക്കറ്റുകളിൽ ഇന്ന് നേരിയ നേട്ടം ദൃശ്യമാണ്. എന്നാൽ ഇന്നലെ ആഗോളവിപണിയിൽ ഉണ്ടായ തകർച്ചയിൽ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ ആണെന്നാണ് ബ്ലൂംബർഗ് പറയുന്നത്.
 
ബ്ലൂംബർഗർ ബില്യണയേഴ്‌സ് സൂചിക പ്രകാരം ടെസ് ല കോർപറേഷൻ ഉടമ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ 7.2 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യൺ കുറഞ്ഞ് 194.2 ബില്യണുമായി.
 
ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊപ്പം കടക്കെണിക്കൂടെയായപ്പോൾ ഇടപാടുകൾക്കുള്ള പണം പോലും കയ്യിലില്ലാത്ത അവസ്ഥയിലാണ് ആഗോളഭീമനായ എവർഗ്രാൻഡെ. 2008ലെ ലേമേൻ ബ്രദേഴ്‌സ് തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ തകർച്ചയിലേക്ക് ആഗോളവിപണി കടന്നേക്കുമോ എന്ന ആശങ്ക ബിസിനസ് ലോകത്ത് ശക്തമാണ്. യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്ന തീരുമാനങ്ങളുംകൂടിയായപ്പോൾ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7 ശതമാനം തകർച്ചയാണ് നേരിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments