Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
, ബുധന്‍, 21 ജൂലൈ 2021 (20:42 IST)
ക്രിപ്‌റ്റോകറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണമെന്ന് എക്‌സ്‌ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ക്രിപ്‌റ്റോകറൻസികൾ വിപണിയിൽ നഷ്ടം നെരിടുന്നതിനിടെയുണ്ടായ  വകുപ്പിന്റെ നടപടി നിക്ഷേപകർക്ക് തിരിച്ചടിയായി. 
 
ക്രിപ്‌റ്റോകറൻസികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെപറ്റി അറിയാനാണ് 3 എക്സ്‌ചേഞ്ചുകൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.ബിറ്റ്‌കോയിന്റെ മൂല്യം എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ 2017ലും ഐടി വകുപ്പ് എക്‌സ്‌ചേഞ്ചുകൾക്ക് നോട്ടീസ് അയച്ചിരുന്നു. 
 
സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ ഇടനിലക്കാർ വഴിയാണ് ഇടപാട് നടക്കുന്നതെങ്കിൽ ക്രിപ്‌റ്റോകറൻസികളുടെ ഇടപാടുകൾ എക്‌സ്‌ചേഞ്ചുകൾവഴി നേരിട്ടാണ് നടക്കുന്നത്. അതിനാൽ ഇടപാടുകാരുടെ വിവരങ്ങൾ ലഭിക്കാനുള്ള ഉറവിടവും എക്‌സ്‌ചേഞ്ചുകളാണ്. ക്രിപ്റ്റോ വിൽക്കുമ്പോൾ കിട്ടുന്ന ലാഭം വീണ്ടും ക്രിപ്‌റ്റോകറൻസിയിൽ തന്നെ നിക്ഷേപിക്കുന്നതിനാൽ നികുതി ഈടാക്കുന്നതിന് പരിമിതികളുണ്ട്. ഇടപാട് നടന്നാൽ പണം ബാങ്കിലേക്ക് മാറ്റാൻ ആദായനികുതി വകുപ്പ് എക്‌സ്‌ചേഞ്ചുകൾക്ക് നിർദേശം നൽകിയേക്കുമെന്നാണ് സൂചന.
 
സെക്യൂരിറ്റീസ് ആക്ടിനുകീഴിൽവരാത്തതിനാൽ ക്രിപ്‌റ്റോ കറൻസിയുടെ വില്പനക്ക് 30ശതമാനം നികുതി നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കാരിയെ എട്ട് വര്‍ഷം അടിമയാക്കി; ശ്രീലങ്കന്‍ ദമ്പതികള്‍ക്ക് അത്രവര്‍ഷം തന്നെ ജയില്‍ശിക്ഷ വിധിച്ച് കോടതി