Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ഉയരങ്ങൾ കുറിച്ച് സൂചികകൾ: സെൻസെക്‌സ് ആദ്യമായി 58,100ൽ 17,300 കടന്ന് നിഫ്‌റ്റി

പുതിയ ഉയരങ്ങൾ കുറിച്ച് സൂചികകൾ: സെൻസെക്‌സ് ആദ്യമായി 58,100ൽ 17,300 കടന്ന് നിഫ്‌റ്റി
, വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (16:07 IST)
പുതിയ റെക്കോർഡ് ഉയരം കുറിച്ച് ഓഹരിവിപണി സൂചികകൾ. മുൻദിവസത്തെ കുതിപ്പ് തുടർന്ന് വിപണി വ്യാപാര ആഴ്ചയിലെ അവസാനദിനത്തിലും നേട്ടം കൊയ്‌തു. സെൻസെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും വലിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ്‌ചെയ്ത ഓഹരികളുടെ മൂല്യം 254 ലക്ഷംകോടി മറികടന്നു. 
 
ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 58,140 പോയന്റും നിഫ്റ്റി 17,321 പോയന്റും കീഴടക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും യഥാക്രമം 24,453ലും 27,388ലത്തി റെക്കോഡ് നേട്ടം കുറിച്ചു. ഒടുവിൽ സെൻസെക്‌സ് 277.14 പോയന്റ് ഉയർന്ന് 58,129.95ലും നിഫ്റ്റി 89.40 പോയന്റ് നേട്ടത്തിൽ 17,323.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
വിപണിയിൽ 200 ലേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കി. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷം കോടി കടന്നു. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതാണ് റിലയൻസ് നേട്ടമാക്കിയത്.
 
നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം ഉയർന്നു. എഫ്എംസിജി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.35ശതമാനവും 0.41 ശതമാനവും നേട്ടമുണ്ടാക്കി. നിലവിലെ ആത്മവിശ്വാസം തുടർന്നാൽ ഡിസംബറോടെ നിഫ്‌റ്റി 17,700 മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സമീപഭാവിയിൽ തന്നെ ഓഹരിവിലകളിൽ തിരുത്തലുണ്ടാകാമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ച യുവാവിന്റെ വീട്ടില്‍ ! കുഴിച്ചിട്ടത് അടുക്കളയില്‍, യുവാവ് മുങ്ങി