Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് തുണച്ചില്ല; ഓഹരിവിപണിയില്‍ ഇടിവ്

ബജറ്റ് തുണച്ചില്ല; ഓഹരിവിപണിയില്‍ ഇടിവ്
, വ്യാഴം, 1 ഫെബ്രുവരി 2018 (12:56 IST)
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഓഹരി വിപണിയില്‍ വലിയ തോതിലുള്ള ഇടിവ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 30.45 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത് 10,997.50 ലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്‌സി സെന്‍സെക്‌സ് 95.27 പോയിന്റ് ഇടിഞ്ഞ് 35,869.75 ലുമാണ് വ്യാപാരം തുടരുന്നത്.
 
രാവിലെ ബജറ്റ് അവതരണം ആരംഭിക്കുമ്പോള്‍ വിപണി നേട്ടത്തിലായിരുന്നു. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കു നല്‍കിയ ഊന്നല്‍ വിപണിയെ സ്വാധീനിച്ചിരിക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വലിയ ഇടിവ് സംഭവിച്ചത്. ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ വ്യാപാര ആരംഭത്തില്‍ തന്നെ രാസവളം, ഗ്രാമീണ മേഖല കേന്ദ്രീകൃതമായ ഓഹരികള്‍ എന്നിവ നേട്ടത്തിലായിരുന്നു. 
 
എഫ്എസിടി, അഗ്രി ടെക് എന്നിങ്ങനെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ വലിയ നേട്ടത്തിലാണ്. എം ആന്‍ഡ് എം, ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക്, ലാര്‍സെന്‍ (larsen) എന്നീ ഓഹരികളും മികച്ച നേട്ടത്തിലാണ്. അതേസമയം, ഡോ റെഡീസ് ലാബ്‌സ്, കോള്‍ ഇന്ത്യ എന്നിവ വലിയ നഷ്ടത്തിലുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിലെ യുവനടിക്ക് നേരെ ട്രെയിനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍