മലയാളത്തിലെ യുവനടിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

വ്യാഴം, 1 ഫെബ്രുവരി 2018 (12:33 IST)
മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവേയാണ് നടിക്കുനേരെ പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 
 
തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തന്നെ ട്രെയിനിലെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ അതിക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് നടി പറഞ്ഞത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ താന്‍ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും തന്നെ സഹായിക്കാന്‍ എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
അവസാനം അതേ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യൂണിയന്‍ ബജറ്റ് 2018: രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം