Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില്പന സമ്മർദ്ദത്തിൽ മൂക്കുകുത്തി നിഫ്‌റ്റി, 18200 താഴെ ക്ലോസ് ചെയ്‌തു

വില്പന സമ്മർദ്ദത്തിൽ മൂക്കുകുത്തി നിഫ്‌റ്റി, 18200 താഴെ ക്ലോസ് ചെയ്‌തു
, ചൊവ്വ, 18 ജനുവരി 2022 (17:05 IST)
സർക്കാർ ബോണുകളിലെ ആദായം വർധിച്ചതിനെയും അസംസ്‌കൃത എണ്ണവില കുതിച്ചതിനെയും തുടർന്ന് വിപണിയിൽ കനത്ത നഷ്‌ടം. ഉച്ചയ്ക്ക് ശേഷമുള്ള വില്പന സമ്മർദ്ദത്തിൽ നിഫ്റ്റി 18,200 താഴെ ക്ലോസ് ചെയ്‌തു.
 
554.05 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം. 60,754.86 നിലവാരത്തിലായിരുന്നു ക്ലോസിങ്. നിഫ്റ്റി 195.10 പോയന്റ് താഴ്ന്ന് 18,113ലുമെത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നടപടികള്‍ കര്‍ശനമാക്കിയേക്കുമെന്ന വിലയിരുത്തല്‍ ആഗോളതലത്തില്‍ കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.
 
ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ 1-2ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1-2ശതമാനം താഴുകയുംചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർട്ടി കോൺഗ്രസ് മാറ്റിവെയ്‌ക്കില്ല: വർഗീയത പറയുന്നത് രാഹുൽ ഗാന്ധിയെന്ന് കോടിയേരി