നഷ്ടത്തോടെ തുടങ്ങിയെങ്കിലും റെക്കോഡ് ഉയരം കുറിച്ച് നിഫ്റ്റി 15,582.80ൽ ക്ലോസ് ചെയ്‌തു. ദിനവ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 15,606 നിലവാരത്തിലേക്ക് നിഫ്റ്റി എത്തുകയും ചെയ്‌തിരുന്നു.
രാജ്യത്തെ കൊവിഡ് പ്രതിദിന ബാധിതരുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടായതും രണ്ടാംതരംഗത്തിൽനിന്ന് കോർപറേറ്റ് മേഖല വൈകാതെ തിരിച്ചുവരുമെന്ന റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തലാണ് വിപണിയ് സ്വാധീനിച്ചത്. സെൻസെക്‌സ് 514.5 പോയന്റ് ഉയർന്ന് 51,937.44ൽ ക്ലോസ്‌ചെയ്തു. റിലയൻസ് മുന്നുശതമാനത്തിലേറെ ഉയർന്നു.
ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്‌സ്, എൽആൻഡ്ടി, ഇൻഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.