Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണിയിൽ തകർച്ച, നിഫ്‌റ്റി 13,850ന് താഴെ ക്ലോസ് ചെയ്‌തു

തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണിയിൽ തകർച്ച, നിഫ്‌റ്റി 13,850ന് താഴെ ക്ലോസ് ചെയ്‌തു
, വ്യാഴം, 28 ജനുവരി 2021 (16:59 IST)
തുടർച്ചയായ അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മര്‍ദത്തില്‍ 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.
 
ജനുവരി 21ന് സെൻസെക്‌സിലെ എക്കാലത്തെയും ഉയർന്ന നിലവാരമായ 50,184 പോയിന്റിലേക്കെത്തിയ വിപണി നാലായിരം പോയിന്റിലേറെയാണ് താഴ്‌ന്നത്. 14,753 എന്ന ഉയര്‍ന്ന നിലാവരത്തില്‍നിന്ന് നിഫ്റ്റിക്ക് 1000ത്തോളം പോയന്റും നഷ്ടം വന്നു. ബാങ്ക്, റിയാല്‍റ്റി, ഐടി, ധനകാര്യം, എഫ്എംസിജി വിഭാഗങ്ങളെയാണ് തകര്‍ച്ച പ്രധാനാമായും ബാധിച്ചത്. വാഹനം, ഓയില്‍ആന്‍ഡ്ഗ്യാസ് ഓഹരികളില്‍ നേരിയ തോതിൽ വാങ്ങലുകൾ പ്രകടമായി.
 
ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1285 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരെഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടി, രോഗവ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി